ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷത്തിന് അയവില്ലാത്ത സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്നു. ക്രൂഡ് ഓയിൽ വല വർധിക്കുന്നത് രാജ്യത്തെ എണ്ണ വിതരണ കമ്പനികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇറക്കുമതി ചെലവ് വർധിച്ചതോടെ നഷ്ടത്തിലാണ് കമ്പനികളുടെ പ്രവർത്തനമെന്ന് കമ്പനി അധികൃതർ പറഞ്ഞു. രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചിരുന്നു. എന്നാൽ ഇതുകൊണ്ടും നഷ്ടം നികത്താനാൻ കഴിഞ്ഞിട്ടില്ല. ഇന്ധനവില വർധപ്പിക്കേണ്ടി വരുമെന്നാണ് കമ്പനികൾ പറയുന്നത്.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചിട്ടും ഇന്ധനവില മാറാത്തതാണ് തിരിച്ചടിയായത്. 30-40 രൂപ വരെ നഷ്ടം സഹിച്ചാണ് ഇന്ത്യയിലെ പല നഗരങ്ങളിലും പെട്രോൾ വിൽക്കുന്നത്. നികുതി കുറച്ചിട്ടും കമ്പനികളുടെ സാമ്പത്തിക നിലയിൽ മാറ്റം വന്നിട്ടില്ലെന്നും സാമ്പത്തിക വിദഗ്ദർ പറയുന്നു. അധിക എക്സൈസ് തീരുവ വെട്ടിക്കുറച്ചത് സഹായകമായിട്ടുണ്ട്. എന്നാൽ രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വില വർധന കണക്കിലെടുത്താൽ ഇത് പരിമിതമാണ്.
എന്നാൽ, ക്രൂഡ് ഓയിൽ വില വർധനയിലുണ്ടായ വർധന കണക്കിലെടുത്ത് രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ വർധനയുണ്ടാക്കുമെന്നും സൂചനയുണ്ട്. സ്വകാര്യ കമ്പനിയായ നയാര ഇതിനോടകം വില വർധിപ്പിച്ചിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ധന വിലയിൽ വർധനയുണ്ടാക്കുമെന്നും പറയുന്നുണ്ട്. ക്രൂഡ് ഓയിൽ വില 140 ഡോളറിലെത്തിയാൽ മാത്രമേ വില വർധിപ്പിക്കൂ എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിക്കുന്നത്.
രാജ്യത്ത് പചകവാതക വില വർധിപ്പിച്ചെങ്കിലും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടാക്കില്ലെന്ന് സർക്കാർ മുമ്പ് അറിയിച്ചിരുന്നത്. നിലവിൽ ഇന്ധന ശേഖരം സുരക്ഷിതമാണെന്നും വിതരണത്തിൽ തടസമില്ലെന്നും അധികൃതർ പറയുന്നു. ഇന്ത്യയിൽ ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി മറ്റ് സ്രോതസുകളെക്കൂടി ആശ്രയിച്ച് വാതരണ ശൃംഖല വൈവിധ്യവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.