വർഷകാല സമ്മേളനം: രണ്ടാം ദിവസവും പാർലമെന്‍റ് സ്തംഭിച്ചു

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് യു.​ജി പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​തോ​ടെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സ​വും പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും സ്തം​ഭി​ച്ചു. ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് ഇ​രു​സ​ഭ​ക​ളും മൂ​ന്നു ത​വ​ണ വീ​തം നി​ർ​ത്തി​വെ​ച്ച ശേ​ഷ​മാ​ണ് കാ​ര്യ​പ​രി​പാ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​തെ പി​രി​ഞ്ഞ​ത്.

പ​തി​നൊ​ന്നു മ​ണി​ക്ക് ലോ​ക്‌​സ​ഭ ചേ​ർ​ന്ന​യു​ട​ൻ ചോ​ദ്യോ​ത്ത​ര വേ​ള ആ​രം​ഭി​ക്കാ​ൻ സ്‍പീ​ക്ക​ർ ഓം ​ബി​ർ​ള ശ്ര​മി​ച്ചെ​ങ്കി​ലും നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ടെ വി​ഷ​യം ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ബ​ഹ​ളം വെ​ക്കു​ക​യാ​യി​രു​ന്നു. കാ​ര്യ​പ​രി​പാ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​ൻ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് സ്‍പീ​ക്ക​ർ അ​ഭ്യ​ർ​ഥി​ച്ചെ​ങ്കി​ലും ഫ​ല​മി​ല്ലാ​താ​യ​തോ​ടെ സ​ഭ ഉ​ച്ച​ക്ക് 12 മ​ണി വ​രെ നി​ർ​ത്തി​വെ​ച്ചു. വീ​ണ്ടും ചേ​ർ​ന്ന​പ്പോ​ഴും പ്ര​തി​ഷേ​ധ​വും ബ​ഹ​ള​വും തു​ട​ർ​ന്നു.

പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി ന​ടു​ത്ത​ള​ത്തി​ൽ കൂ​ടി​യ അം​ഗ​ങ്ങ​ൾ നീ​റ്റ് പ​രീ​ക്ഷാ വി​വാ​ദ​വും വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​വും ഉ​ന്ന​യി​ച്ച് മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. സ​ഭ വീ​ണ്ടും ര​ണ്ടു​മ​ണി വ​രെ നി​ർ​ത്തി​വെ​ച്ചു. വീ​ണ്ടും സ​മ്മേ​ളി​ച്ച​പ്പോ​ഴും സ​മാ​ന​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് തു​ട​ർ​ന്ന​ത്.

രാ​ജ്യ​സ​ഭ​യി​ലും ബ​ഹ​ളം മൂ​ലം പ​ല ത​വ​ണ നി​ർ​ത്തി​വെ​ച്ചു. സ​ഭാ​ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ധ്യ​ക്ഷ​ൻ സി.​പി രാ​ധാ​കൃ​ഷ്‍ണ​ൻ അം​ഗ​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​കാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് പി​രി​യു​ക​യും ചെ​യ്തു.

വിമതരുടെ ഷിൻഡെ പക്ഷ ലയനത്തിന്​ അംഗീകാരം; ഉദ്ധവ്​ താക്കറെ പക്ഷം സുപ്രീംകോടതിയിൽ

മും​ബൈ: ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ പ​ക്ഷ ശി​വ​സേ​ന​യി​ലേ​ക്കു​ള്ള ആ​റ്​ വി​മ​ത എം.​പി​മാ​രു​ടെ കൂ​റു​മാ​റ്റ​ത്തി​ന്​​ ലോ​ക്​​സ​ഭ സ്പീ​ക്ക​ർ അം​ഗീ​കാ​രം ന​ൽ​കി​യ​തി​നെ​തി​രെ ഉ​ദ്ധ​വ്​ താ​ക്ക​റെ പ​ക്ഷ ശി​വ​സേ​ന സു​പ്രീം കോ​ട​തി​യി​ൽ. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ദേ​വ​ദ​ത്ത്​​കാ​മ​ത്ത്​ മു​ഖേ​ന ചൊ​വ്വാ​ഴ്ച​യാ​ണ്​ ഹ​ര​ജി സ​മ​ർ​പ്പി​ച്ച​ത്.

പാ​ർ​ല​മെ​ന്റ്​ സ​മ്മേ​ള​നം തു​ട​ങ്ങി​യ​ത്​ ചൂ​ണ്ടി​ക്കാ​ട്ടി ബു​ധ​നാ​ഴ്ച അ​ടി​യ​ന്ത​ര​മാ​യി ഹ​ര​ജി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ബു​ധ​നാ​ഴ്ച സാ​ധ്യ​ത ഇ​ല്ലെ​ന്നും ഉ​ട​നെ പ​രി​ഗ​ണി​ക്കാ​മെ​ന്നു​മാ​ണ്​ ചീ​ഫ്​ ജ​സ്റ്റി​സ്​ സൂ​ര്യ​കാ​ന്ത്​ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​​ പ്ര​തി​ക​രി​ച്ച​ത്. എ​ന്താ​ണി​ത്ര തി​ടു​ക്ക​മെ​ന്ന കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​ന്,​ എ​തി​ർ പാ​ർ​ട്ടി​യി​ൽ ത​ങ്ങ​ളു​ടെ എം.​പി​മാ​രെ ല​യി​ക്കാ​ൻ അ​നു​വ​ദി​ച്ച​തി​ലൂ​ടെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യെ​ന്ന നി​ല​യി​ൽ പാ​ർ​ല​മെ​ന്റി​ലെ ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന്​​ ഉ​ദ്ധ​വ്​ പ​ക്ഷ അ​ഭി​ഭാ​ഷ​ക​ൻ മ​റു​പ​ടി​ന​ൽ​കി.

ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ്​ ആ​റ്​ വി​മ​ത എം.​പി​മാ​രു​ടെ ല​യ​ന​ത്തി​ന്​ സ്പീ​ക്ക​ർ ഓം ​ബി​ർ​ള അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തോ​ടെ ലോ​ക്​​സ​ഭ​യി​ൽ ഷി​ൻ​ഡെ പ​ക്ഷ ശി​വ​സേ​ന​യു​ടെ അം​ഗ​ബ​ലം 13ഉം ​എ​ൻ.​ഡി.​എ​യു​ടെ അം​ഗ​ബ​ലം 298മാ​യി ഉ​യ​ർ​ന്നു.

Tags:    
News Summary - Opposition Protests Disrupt Parliament Again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.