തിരുവനന്തപുരം: കന്യാസ്ത്രീയാകാൻ പഠിച്ചുകൊണ്ടിരുന്ന ദിവ്യ പി. ജോണിെൻറ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. തിരുവല്ല പാലിയേക്കര ബസേലിയൻ കോൺവെൻറിലെ കിണറ്റിൽ മെയ് ഏഴിനാണ് ദിവ്യയുടെ മൃതദേഹം കാണപ്പെട്ടത്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചുണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ നേരിൽകണ്ട് പരാതി നൽകിയിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് െഎ.ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കാൻ ഉത്തരവിട്ടത്.
സന്യാസിനി വിദ്യാർഥിനിയെ കന്യാസ്ത്രി മഠേത്താട് ചേർന്ന കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളുണ്ടെന്നാണ് ആരോപണം. മഠത്തിന് ഒരു കി.മീ. മാത്രം അകലെയുള്ള സർക്കാർ ആശുപത്രിയിൽ എത്തിക്കാതെ സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതും പൊലീസിൽ വിവരമറിയിക്കാനെടുത്ത കാലതാമസവുമാണ് സംശയങ്ങൾ ബലപ്പെടാൻ കാരണം.
മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള പാലിയേക്കര ബസിലിയൻ സിസ്റ്റേഴ്സ് മഠത്തിലെ അഞ്ചാംവർഷ വിദ്യാർഥിനി ദിവ്യ പി. ജോൺ മരിച്ച സംഭവത്തിലാണ് അവ്യക്തതകൾ നിലനിൽക്കുന്നത്. മഠത്തിലെ പതിവ് പ്രാർഥന ചടങ്ങുകൾക്കുശേഷം പഠനക്ലാസ് നടക്കവേ മുറിവിട്ടിറങ്ങിയ ദിവ്യ കെട്ടിടത്തിനോട് ചേർന്നുള്ള മുപ്പതടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് മറ്റ് കന്യാസ്ത്രീകളുടെ മൊഴി.
രാവിലെ പതിനൊന്നേകാലോടെ ഇരുമ്പ് മേൽമൂടിയുടെ ഒരുഭാഗം തുറന്ന് കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷിയായ സിസ്റ്ററുടെ മൊഴി. മദർ സുപ്പീരിയർ സിസ്റ്റർ ജോൺസിയാണ് 11.45ഓടെ പൊലീസിൽ വിവരമറിയിച്ചത്.
12 മണിയോടെ അഗ്നിരക്ഷ സംഘമെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. അഗ്നിരക്ഷ സേന എത്തുംമുമ്പ് ആംബുലൻസ് മഠത്തിൽ എത്തിയിരുന്നു. സംഭവമറിഞ്ഞ് എത്തുമ്പോൾ ഇരുമ്പ് മേൽമൂടി നാല് മീറ്ററോളം ദൂരെ മാറിക്കിടക്കുകയായിരുന്നുവെന്നും പത്തടിയോളം താഴ്ചയിൽ മുങ്ങിക്കിടന്നിരുന്ന ദിവ്യയുടെ ശരീരം വല ഉപയോഗിച്ച് മുകളിൽ എത്തിക്കുകയായിരുന്നുവെന്നുമാണ് അഗ്നിരക്ഷ സേന തിരുവല്ല സ്റ്റേഷൻ ഓഫിസർ പറഞ്ഞത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്നാണ് പറയുന്നതത്. ബലപ്രയോഗത്തിെൻറ പാടുകളൊന്നും ശരീരത്തിലില്ല. കാലുകളിൽ ചെറിയ മുറിവുകളുണ്ടെങ്കിലും അത് വീഴ്ചയിൽ സംഭവിച്ചതാണ്. ആ മുറിവുകൾ മരണകാരണവുമല്ല എന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.
മുങ്ങിമരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന വിദ്യാർഥിനി ആത്മഹത്യ ചെയ്തതാണെന്ന സൂചനയാണ് നൽകുന്നത്. കോട്ടയം മെഡിക്കൽ കോളജ് ആശുപതിയിൽ പൊലീസ് സർജെൻറ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടന്നത്. 21 വയസ്സുള്ള വിദ്യാർഥിനി ആത്മഹത്യ ചെയ്യാനിടയാകുംവിധം ആശ്രമത്തിലുണ്ടായ സാഹചര്യം എന്തെന്ന ചോദ്യം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.