Representational image

എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ച പൊലീസുകാര​െൻറ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: പാളയത്ത് എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനത്തിനിരയായ പൊലീസുകാര​​െൻറ സസ്പെൻഷൻ പിൻവലിച്ചു. പേരൂർക് കട എസ്.എ.പി ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസറും കടയ്ക്കൽ കിഴക്കുഭാഗം സ്വദേശിയുമായ എസ്.എസ്. ശരത്തിനെയാണ് (25) സർവിസിൽ തിരിച്ചെടുത്ത്​ എസ്.എ.പി കമാൻഡൻറ് ഉത്തരവിറക്കിയത്. എസ്.എഫ്.ഐ പ്രവർത്തകർ നൽകിയ കള്ളപ്പരാതിയുടെ അടിസ്ഥാനത്തിൽ അ ഞ്ചുമാസമായി ശരത്​ സസ്പെൻഷനിലാണെന്ന ‘മാധ്യമം’ വാർത്തയെ തുടർന്നാണ് നടപടി.

കഴിഞ്ഞ ഡിസംബർ 12നാണ് പാളയം യുദ്ധസ് മാരകത്തിന് മുന്നിൽ ട്രാഫിക് നിയമം ലംഘിച്ചെത്തിയ യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവർത്തകരെ ശരത്തും ഡ്യൂട്ടിയിലുണ്ടായിരുന്ന വിനയചന്ദ്രൻ, അമൽകൃഷ്ണ എന്നിവർ ചേർന്ന് പിടികൂടിയത്. സംഭവം അറിഞ്ഞെത്തിയ യൂനിവേഴ്സിറ്റി കോളജിലെ യൂനിറ്റ് സെക്രട്ടറിയും അഖിൽ വധശ്രമക്കേസിലെ രണ്ടാം പ്രതിയുമായ നസീമും മറ്റ് എസ്.എഫ്.ഐ പ്രവർത്തകരും ചേർന്ന് പൊലീസുകാരെ നടുറോഡിലിട്ട് തല്ലിച്ചതക്കുകയായിരുന്നു. സംഭവം വിവാദമായതോടെ സി.പി.എം ജില്ല നേതാക്കളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇടപെട്ട് കേസ് പിൻവലിക്കാൻ ശ്രമിച്ചെങ്കിലും ശരത് മാത്രം പരാതിയുമായി മുന്നോട്ടുപോകുകയായിരുന്നു.

നസീമിനെതിരെ കേസെടുത്തതോടെ വാട്സ്ആപ്പിൽ മുഖ്യമന്ത്രിക്കെതിരെ പോസ്​റ്റിട്ടെന്ന പേരിൽ ശരത്തിനെതിരെ ഡി.ജി.പിക്ക് എസ്.എഫ്.ഐ പ്രവർത്തകർ പരാതി നൽകി. ക്രൈംബ്രാഞ്ചി​െൻറയും ഹൈടെക് സെല്ലി​െൻറയും പ്രാഥമിക അന്വേഷണത്തിൽ ശരത്തി​െൻറ പേരിൽ പ്രചരിച്ച സന്ദേശം വ്യാജമായിരുന്നെന്ന് കണ്ടെത്തി. പക്ഷേ, കേസിൽ നസീം പിടിയിലായ മൂന്നാം ദിവസം ഫെബ്രുവരി രണ്ടിന് ശരത്തിെന സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.

നസീമിനെതിരെ നൽകിയ പരാതി പിൻവലിക്കാതെ സർവിസിൽ തിരികെ കയറ്റില്ലെന്നും കൊന്നുകളയുമെന്നും യൂനിവേഴ്സിറ്റി കോളജിലെ യൂനിറ്റ് ഭാരവാഹികൾ ശരത്തി​െൻറ വീട്ടിലെത്തി പിതാവിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം മാധ്യമം വാർത്ത നൽകിയതോടെയാണ് സസ്​പെൻഷൻ പിൻവലിക്കാൻ ആഭ്യന്തരവകുപ്പ് നിർദേശം നൽകിയത്.


Tags:    
News Summary - cpo sarath's suspension withdrawned -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.