റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴും നിയമനം നടത്താത്തതിൽ പ്രതിഷേധിച്ച് ഓൾ കേരള പൊലീസ് റാങ്ക് പട്ടികയിലുൾപ്പെട്ടവരുടെ നേതൃത്വത്തിൽ
സെക്രട്ടേറിയറ്റിനു മുന്നിൽ ചെരിപ്പ് തലയിൽവെച്ച് നടത്തിയ മാർച്ച്
തിരുവനന്തപുരം: തേഞ്ഞു തീരാറായ ചെരിപ്പുകൾ തലയിലേന്തി സി.പി.ഒ റാങ്ക് ഹോൾഡേഴ്സ് നടത്തിയ സമരം ഏറെ ശ്രദ്ധേയമായി. അഞ്ചു വർഷമായി റാങ്ക് പട്ടികയിൽനിന്ന് നിയമനം നടത്തണമെന്ന ആവശ്യവുമായി കയറിയിറങ്ങി ചെരിപ്പുതേഞ്ഞതു മാത്രമാണ് മിച്ചം എന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. ഈ ചെരിപ്പുകൾ തലയിൽവെച്ച് അധികാരികൾക്ക് സമർപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ചെരിപ്പ് സമരം നടത്തിയതെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.
റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും നിയമനം നൽകണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള ഉദ്യോഗാർഥികൾ പങ്കെടുത്തു. റാങ്ക് ലിസ്റ്റിൽ നിന്നു പരമാവധി നിയമനം നടത്തുന്നതുവരെ സമരം തുടരുമെന്നും ഉദ്യോഗാർഥികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.