പ്രവാചകന്‍െറ ചിത്രം: സി.പി.എം മുഖപത്രം ക്ഷമ ചോദിച്ചു

മഞ്ചേശ്വരം: സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള കന്നട പത്രമായ  തുളുനാട് ടൈംസില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തില്‍ പത്രം ക്ഷമ ചോദിച്ചു. ലേഖനം പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ ശ്രദ്ധക്കുറവാണ് പിഴവിന് കാരണമെന്ന് പത്ര മാനേജ്മെന്‍റ് അറിയിച്ചു. ശനിയാഴ്ച ഇറങ്ങിയ പത്രത്തിലാണ് ക്ഷമ ചോദിക്കുന്നതായി അറിയിച്ചത്.

കന്നട സാഹിത്യകാരന്‍ സി.എന്‍. കൃഷ്ണമൂര്‍ത്തി എഴുതിയ ‘ജ്ഞാനദീപങ്ങള്‍’ എന്ന പുസ്തകത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് എഴുതിയ ലേഖനത്തിനൊപ്പം നല്‍കിയ ചിത്രമാണ് പത്രത്തിലും പ്രസിദ്ധീകരിച്ചതെന്ന് തുളുനാട് ടൈംസ് മാനേജ്മെന്‍റ് അറിയിച്ചു.

പത്രത്തിലെ നിലപാട് പേജില്‍ മഹാത്മാക്കളുടെ ജീവചരിത്രം വിവരിക്കുന്ന ലേഖന പരമ്പരയില്‍ വെള്ളിയാഴ്ച ‘മുഹമ്മദ് നബി’ എന്ന തലക്കെട്ടില്‍ വന്ന ലേഖനത്തിനൊപ്പമാണ് പ്രവാചകന്‍െറ ചിത്രം പ്രസിദ്ധീകരിച്ചത്. ഇതില്‍ വന്‍ പ്രതിഷേധമുയരുകയും വിവിധ മുസ്ലിം സംഘടനകള്‍ പ്രകടനവുമായി തെരുവിലിറങ്ങുകയും ചെയ്തിരുന്നു.

 

News Summary - cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.