മഞ്ചേശ്വരത്ത് സി.പി.എം പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

മ​ഞ്ചേ​ശ്വ​രം: ഉ​പ്പ​ള സോ​ങ്കാ​ലി​ൽ സി.പി.എം പ്രവർത്തകൻ കു​ത്തേ​റ്റ് മ​രി​ച്ചു. സോ​ങ്കാ​ൽ സ്വ​ദേ​ശി അ​സീ​സി​​​​​െൻറ മ​ക​ൻ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖാ​ണ്​ (21) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 11ഒാ​ടെ​യാ​ണ് സം​ഭ​വം. ഗു​രു​ത​ര പ​രി​ക്കേ​റ്റ സി​ദ്ദീ​ഖി​നെ ബ​ഹ​ളം​കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പ്രതികൾ ആർ.എസ്​.എസ്​ പ്രവർത്തകരാണെന്ന്​ പൊലീസ്​ പറഞ്ഞു.

രാത്രി 11 മണിയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് ബൈക്കിലെത്തിയ അക്രമിസംഘം സിദ്ദീഖിനെ ആക്രമിച്ചത്. ര​ണ്ടു ബൈ​ക്കി​ലെ​ത്തി​യ നാ​ലം​ഗ​സം​ഘ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്​. ഒ​ളി​വി​ൽ​പോ​യ ഇവർക്കാ​യി ​െപാ​ലീ​സ് റെ​യ്ഡ് ന​ട​ത്തു​ന്നു​ണ്ട്.

ഖ​ത്ത​റി​ൽ ജോ​ലി ​ചെ​യ്യു​ന്ന സി​ദ്ദീ​ഖ് 10 ദി​വ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. അ​ക്ര​മ​ത്തി​നു​ പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കു​മ്പ​ള സി.​ഐ പ്രേം​സ​ദ​​​​​െൻറ നേ​തൃ​ത്വ​ത്തി​ൽ വ​ൻ ​െപാ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. 

Tags:    
News Summary - CPM Worker abdul siddique Killed in Mancheswaram -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.