സർക്കാർ എന്നാൽ സി.പി.എം മാത്രമല്ല: കാനം

കോഴിക്കോട്​: മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട്​ റവന്യൂ സെക്രട്ടറി വിളിച്ച  യോഗത്തിലേക്ക്​ സി.പി.​െഎയെ ക്ഷണിച്ചിട്ടില്ലെന്നും അങ്ങനെയൊരു യോഗത്തെക്കുറിച്ച്​  അറിയില്ലെന്നും സി.പി.​െഎ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കോഴിക്കോട്ട്​  മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. സി.പി.എം മാത്രമല്ല സർക്കാർ. ഭരണഘടനയനുസരിച്ചാണ്​  സർക്കാർ പ്രവർത്തിക്കേണ്ടത്​.

അങ്ങനെയൊരു യോഗത്തിലേക്ക്​ ഒൗദ്യോഗികമായി സി.പി.​െഎക്ക്​  ക്ഷണം കിട്ടിയിട്ടില്ല. വിളിക്കാത്ത യോഗത്തിന്​ എന്തിന്​ റവന്യൂ മന്ത്രി പോകണമെന്നും കാനം ചോദിച്ചു. മുഖ്യമന്ത്രിയുടെ ​ഒാഫിസ്​ യോഗം വിളിക്കുന്നതിന്​ സി.പി.​െഎ പരാതി പറയേണ്ട കാര്യമില്ല.  യോഗത്തിലേക്ക്​ വിളിക്കാത്തതിനെക്കുറിച്ച്​ പരസ്യമായി ചർച്ചചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും  അദ്ദേഹം വ്യക്​തമാക്കി.

സർക്കാറി​​​െൻറ നയം മനസ്സിലാക്കുന്ന ഉദ്യോഗസ്​ഥനെ സംരക്ഷിക്കാനുള്ള ബാധ്യത  സർക്കാറിനുണ്ട്​. റവന്യു മന്ത്രിയെ വിളിക്കാതെ ഇത്തരത്തിലൊരു യോഗം നടത്തുന്ന കീഴ്​വഴക്കം  ഇല്ലാത്തതാണ്​. എന്നാൽ, ഇത്​ എന്തുകൊണ്ടാണെന്ന്​ അറിയില്ല. മന്ത്രി പ​െങ്കടുക്കാത്ത യോഗത്തിൽ എന്ത്​ തീരുമാനമാണ്​ എടുക്കുകയെന്നും അറിയില്ല. ഭൂസംരക്ഷണ നിയമപ്രകാരം  മാത്രമേ മൂന്നാറി​​​െൻറ കാര്യത്തിൽ പ്രവർത്തിക്കാനാവൂ.

നിയമമനുസരിച്ചേ സർക്കാറിന്​  മുന്നോട്ടുപോകാനാവൂ. ഈ വിഷയത്തില്‍ മറ്റുതീരുമാനങ്ങളൊന്നും നിലനില്‍ക്കില്ലെന്നും അദ്ദേഹം  പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന്​ സി.പി.ഐ  ആവശ്യപ്പെട്ടിരുന്നു. പൊലീസ് ഗൂഢാലോചന അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags:    
News Summary - cpm vs cpi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.