തിരുവന്തപുരം: ജില്ലയിലെ ബി.ജെ.പിയുടെ വളർച്ച ഗൗരവമായി കാണണമെന്ന് സി.പി.എം ജില്ലാ സമ്മേളനത്തിന്റെ സംഘടന റിപ്പോർട്ട്. നേമം മണ്ഡലത്തിലെ തോൽവി കേരളത്തിന്റെ മുഖത്തേറ്റ കരിയാണെന്നും മാധ്യമങ്ങളുടെ സഹായത്തോടെ വിവാദമുണ്ടാക്കി ഊർജം കണ്ടെത്തുന്ന പാർട്ടിയാണ് സി.പി.ഐയെന്നും റിപ്പോർട്ടിൽ വിമർശമുണ്ട്.
നേമത്തെ തോൽവി കേരളത്തിന്റെ മുഖത്ത് പുരണ്ട കരിയാണെന്നും ബി.ജെ.പിയുടെ മുന്നേറ്റം ഗൗരവമായി കാണണേണ്ടതുണ്ടെന്നും റിപ്പോർട്ടിലുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി പ്രതിപക്ഷത്തിരിക്കുന്ന സാഹചര്യം ഗൗരവമുള്ളതാണ്. ഹിന്ദുത്വ രാഷ്ടീയത്തിൽ സി.പി.എം സ്വാധീനമേഖലയിൽ പോലും വോട്ടു നഷ്ടപ്പെടുന്നു. വർഗ്ഗ ബഹുജന സംഘടനകളിലും ഈ പ്രവണതയുണ്ടെന്നും സമ്മേളനം വിലയിരുത്തി.
സി.പി.ഐക്കെതിരെ കടുത്ത വിമർശനമാണ് സമ്മേളനത്തിൽ ഉയർന്നത്. സി.പി.ഐക്ക് ജില്ലയിൽ വലിയതോതിൽ അണികളില്ല. മാധ്യമങ്ങളുടെ സഹായത്തോടെ വിവാദമുണ്ടാക്കി സി.പി.ഐ ഊർജ്ജം കണ്ടെത്തുകയാണ്. ഓഖി ദുരന്ത സമയക്ക് സി.പി.എമ്മിനെ ഇകഴ്ത്തുന്ന രീതിയിൽ വികാരിമാർ ഇടപെട്ടതായും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.