വിശാല സംസ്ഥാന കമ്മിറ്റി; കരട്​ ‘തെറ്റുതിരുത്തൽ’ ​രേഖ തയാറാക്കാൻ സി.പി.എം

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട്ട്​ ന​ട​ക്കു​ന്ന വി​ശാ​ല സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന്​ ‘തെ​റ്റു​തി​രു​ത്ത​ൽ’ സം​ബ​ന്ധി​ച്ച് ക​ര​ട് രേ​ഖ ത​യാ​റാ​ക്കാ​ൻ സി.​പി.​എം സം​സ്ഥാ​ന നേ​തൃ​ത്വം. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന അ​ജ​ണ്ട ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച ക​ര​ട് രേ​ഖ ത​യാ​റാ​ക്ക​ലാ​ണ്. തു​ട​ർ​ന്ന് സെ​പ്റ്റം​ബ​ർ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം രേ​ഖ അ​ന്തി​മ​മാ​ക്കും.

കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ​യും സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കു​ന്ന ഈ ​രാ​ഷ്ട്രീ​യ രേ​ഖ പാ​ർ​ട്ടി​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന ശൈ​ലി, കേ​ഡ​ർ ന​യം, നേ​തൃ​ത്വ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം എ​ന്നി​വ​യി​ലെ തി​രു​ത്ത​ലി​നു​ള്ള തു​ട​ക്ക​മാ​യി​രി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട ക​ന​ത്ത രാ​ഷ്ട്രീ​യ തി​രി​ച്ച​ടി​ക​ളി​ൽ നി​ന്ന് പാ​ഠം ഉ​ൾ​ക്കൊ​ണ്ട് സ​മ​ഗ്ര​മാ​യ തെ​റ്റ് തി​രു​ത്ത​ലാ​ണ്​ വി​ശാ​ല സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ പ്ര​ധാ​ന അ​ജ​ണ്ട. സി.​പി.​എ​മ്മി​നെ സം​ബ​ന്ധി​ച്ച് നി​ല​വി​ലെ പ്ര​തി​സ​ന്ധി കേ​വ​ലം തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്റെ ഫ​ലം മാ​ത്ര​മ​ല്ല, മ​റി​ച്ച്​ ഭ​ര​ണ​ത്തു​ട​ർ​ച്ച സ​മ്മാ​നി​ച്ച സം​ഘ​ട​നാ​പ​ര​വും പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​വു​മാ​യ വീ​ഴ്ച​ക​ളു​ടെ കൂ​ടി പ്ര​തി​ഫ​ല​ന​മാ​ണ്.

ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പാ​ർ​ല​മെ​ന്റ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പ്ല​വ ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള ഉ​പാ​ധി മാ​ത്ര​മാ​ണ്. എ​ന്നാ​ൽ കേ​ര​ള​ത്തി​ലെ ഭ​ര​ണ​ത്തു​ട​ർ​ച്ച സം​ഘ​ട​ന​ക്കു​ള്ളി​ൽ പാ​ർ​ല​മെ​ന്റ​റി വ്യാ​മോ​ഹം ശ​ക്ത​മാ​ക്കി​യെ​ന്നും ജ​ന​ങ്ങ​ളി​ൽ നി​ന്ന്​ അ​ക​ന്നു​വെ​ന്നു​മാ​ണ്​ പാ​ർ​ട്ടി​ക്കു​ള്ളി​ലെ വി​മ​ർ​ശ​നം. വി​ദ്യാ​ഭ്യാ​സം, ന​ഗ​ര​വ​ത്ക​ര​ണം, കു​ടി​യേ​റ്റം, ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ സ്വാ​ധീ​നം എ​ന്നി​വ​യി​ലൂ​ടെ സാ​മൂ​ഹി​ക ഘ​ട​ന​യി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ പാ​ർ​ട്ടി​ക്ക് ക​ഴി​ഞ്ഞി​ല്ലെ​ന്ന​തും പാ​ർ​ട്ടി​ക്കു​ള്ളി​ൽ സ്വ​യം​വി​മ​ർ​ശ​ന​മാ​യി ഉ​യ​രു​ന്നു​ണ്ട്. പു​തി​യ മ​ധ്യ​വ​ർ​ഗ​ത്തി​ന്റെ​യും യു​വ​ത​ല​മു​റ​യു​ടെ​യും രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​ൽ വ​ന്ന വീ​ഴ്ച പ​ര​മ്പ​രാ​ഗ​ത വോ​ട്ട് ബാ​ങ്കു​ക​ൾ​ക്ക് പു​റ​ത്തേ​ക്ക് പാ​ർ​ട്ടി​യെ വ​ള​ർ​ത്തു​ന്ന​തി​ന് വ​ലി​യ ത​ട​സ​മാ​യി. മു​സ്‌​ലിം, ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത കേ​ന്ദ്ര​ക​മ്മി​റ്റി ആ​വ​ർ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും പ്രാ​യോ​ഗി​ക ത​ല​ത്തി​ൽ അ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന നേ​തൃ​ത്വം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​ത​ട​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് തെ​റ്റു​തി​രു​ത്ത​ൽ രേ​ഖ ത​യാ​റാ​ക്കു​ന്ന​ത്. സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ​യും കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ​യും റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് പു​റ​മേ, പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പാ​ർ​ട്ടി സ​മാ​ഹ​രി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ക​ര​ട് രേ​ഖ​ക്ക്​ രൂ​പം ന​ൽ​കു​ക. പു​തി​യ ത​ല​മു​റ​യെ പാ​ർ​ട്ടി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നു​ള്ള പ​രി​പാ​ടി​ക​ളും രേ​ഖ​യി​ലു​ണ്ടാ​കും.

നേ​തൃ​മാ​റ്റം വേ​ണ്ട​തി​ല്ലെ​ന്ന വാ​ദ​ത്തി​ന് ആ​ധി​പ​ത്യ​മു​ള്ള സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ത​യാ​റാ​ക്കു​ന്ന രേ​ഖ​യി​ൽ സ്വാ​ഭാ​വി​ക​മാ​യും ഈ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്കാ​കും മേ​ൽ​ക്കൈ​യു​ണ്ടാ​വു​ക. ഈ ​രേ​ഖ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലെ​ത്തു​മ്പോ​ൾ എ​ത്ര​മാ​ത്രം ഭേ​ദ​ഗ​തി​ക​ളു​ണ്ടാ​കു​മെ​ന്ന​തും ക​ണ്ട​റി​യ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന​ത്തി​നാ​യി ചേ​ർ​ന്ന ജി​ല്ല ക​മ്മി​റ്റി യോ​ഗ​ങ്ങ​ളി​ൽ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ സെ​ക്ര​ട്ടേ​റി​യ​റ്റ് ക്രോ​ഡീ​ക​രി​ച്ച​പ്പോ​ൾ വ്യാ​പ​ക​മാ​യി വെ​ട്ടി​നി​ര​ത്ത​പ്പെ​ട്ടി​രു​ന്നു. 

Tags:    
News Summary - CPM to prepare draft correction document

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.