18 അധ്യാപക റാങ്ക് ലിസ്റ്റ് കാലാവധി നീട്ടും; സമരക്കാർക്ക് നൽകിയ വാക്ക് പാലിച്ച് സർക്കാർ
തിരുവനന്തപുരം: പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം. 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ആറു മാസത്തേക്ക് കൂടി നീട്ടുന്നത്.
അധ്യാപക നിയമനം തേടി സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തിയ ഉദ്യോഗാര്‍ഥികൾക്ക് നൽകിയ വാക്കാണ് സർക്കാണ് പാലിച്ചത്. ഉദ്യോഗാര്‍ഥികള്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നു വിദ്യാഭ്യാസ മന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികൾ അന്ന് പ്രതിഷേധം അവസാനിപ്പിച്ചത്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗാര്‍ഥികള്‍ സമരവുമായി സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്. 2025 മേയ് 31ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്നും വളരെ കുറച്ചുനിയമനം മാത്രമാണു നടന്നതെന്നായിരുന്നു പരാതി.
പല ജില്ലകളില്‍ ഇതുവരെ ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു. അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറക്കണമെന്നും ഡിവിഷന്‍ ഫോള്‍ നേരിടുന്ന അധ്യാപകരെ പ്രധാനാധ്യാപക ഒഴിവുകളിലേക്ക് പുനര്‍വിന്യസിച്ച്, വിരമിക്കല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് നിയമനം അടിയന്തരമായി നടപ്പാക്കണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.