സ്വകാര്യ ബസുകളുടെ നഷ്ടം നികത്താൻ കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ പരിഷ്കരിക്കേണ്ടി വരും: പ്രിയദർശിനി പദ്ധതിയിൽ വിദഗ്ധ സമിതി റിപ്പോർട്ട്
പ്രിയദർശനി പദ്ധതിയിൽ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. മുൻ ഡി.ജി.പി കെ.പത്മകുമാറിന്‍റെ അധ്യക്ഷതയിലുള്ള സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. സ്വകാര്യ ബസ് മേഖലയിലുണ്ടായ നഷ്ടം പഠിക്കാനാണ് സമിതിയെ നിയോഗിച്ചത്. സമിതി രൂപീകരിച്ച് 50-ാം ദിവസമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
വിദഗ്ധ സമിതി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഗതാഗത മന്ത്രിയും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തുകയുണ്ടായി. പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യ മേഖലയിലെ ബസ്സുകൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും ഈ നഷ്ടം നികത്താൻ കെ.എസ്.ആർ.ടി.സിയുടെ ഷെഡ്യൂളുകൾ പരിഷ്കരിക്കേണ്ടി വരുമെന്നും റിപ്പോർട്ട് ശുപാർശ ചെയ്തു.
പ്രതിദിനം 1500 മുതൽ 6000 രൂപവരെയാണ് സ്വകാര്യ ബസുകൾക്ക് ഉണ്ടാകുന്ന നഷ്ടമെന്ന വാദം സമിതി ശെരിവെക്കുകയും ചെയ്തു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് സമിതി സിറ്റിങ് നടത്തിയത്. സെപ്തംബർ 30വരെയുള്ള നികുതി അടച്ചതിനാൽ സർക്കാരിന്‍റെ തുടർനടപടികൾ നിരീക്ഷിച്ച ശേഷം മാത്രമായിരിക്കും സ്വകാര്യ ബസ് ഉടമകൾ തീരുമാനമെടുക്കുക. സർക്കാരിനെ സംബന്ധിച്ചിടത്തോളം പ്രിയദർശിനി പദ്ധതി മികച്ച നേട്ടമാണ്. ഒരു മാസം കഴിയുമ്പോൾ 3.81 കോടി സ്വജന്യ യാത്രകളാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.