തൃത്താലയിലെ ഉദ്​ഘാടന വേദിയിൽ വി.​ടി. ബ​ല്‍റാം എം.എൽ.എയെ തഴഞ്ഞ്​ സി.പി.എം

ആ​ന​ക്ക​ര: കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഉ​ദ്ഘാ​ട​ന​വേ​ള​യി​ൽ തൃ​ത്താ​ല എം.​എ​ല്‍.​എ വി.​ടി. ബ​ല്‍റാ​മി​​നെ ത​ഴ​ഞ്ഞ്​ സി.​പി.​എം. തൃ​ത്താ​ല മേ​ഖ​ല​യി​ല്‍ ക​പ്പൂ​ര്‍, പ​ട്ടി​ത്ത​റ, പ​രു​തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ​യാ​ണ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ര്‍ത്തി​യ​ത്. 

സം​സ്ഥാ​ന ​സ​ര്‍ക്കാ​ര്‍ നി​ർ​ദേ​ശ​പ്ര​കാ​രം എ​ല്ലാ​യി​ട​ത്തും മു​ഖ്യാ​തി​ഥി എം.​എ​ല്‍.​എ​യാ​ണ്. ക​പ്പൂ​ര്‍ പ​റ​ക്കു​ളം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എം.​എ​ല്‍.​എ എ​ത്തി​യ​തോ​ടെ ഉ​ദ്ഘാ​ട​ന​വേ​ള​യി​ല്‍ സം​ബ​ന്ധി​ച്ചി​രു​ന്ന ക​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റും കൂ​ട്ട​രും സ്ഥ​ലം കാ​ലി​യാ​ക്കി. അ​ൽ​പ​സ​മ​യ​ത്തി​ന്​ ശേ​ഷം എം.​എ​ല്‍.​എ വേ​ദി വി​ട്ട​തോ​ടെ സ്ഥ​ലം​വി​ട്ട പ്ര​സി​ഡ​ൻ​റും​ സം​ഘ​വും വേ​ദി​യി​ലെ​ത്തു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍, ആ​ന​ക്ക​ര​യി​ല്‍ എ​ത്തി​യ എം.​എ​ല്‍.​എ​യോ​ടൊ​പ്പം അ​വി​ട​ത്തെ സി.​പി.​എം പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍ ച​ട​ങ്ങി​ല്‍ പ​െ​ങ്ക​ടു​ത്തു. ശി​ലാ​ഫ​ല​ക​ത്തി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി ബ​ല്‍റാ​മി​െൻറ പേ​ര് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ നാ​ലു​വ​ര്‍ഷ​മാ​യി മേ​ഖ​ല​യി​ല്‍ പൂ​ര്‍ത്തി​യാ​ക്കി​യ കേ​ന്ദ്ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ബ​ഹി​ഷ്ക​ര​ണം​മൂ​ലം എ​വി​ടെ​യും ന​ട​ന്നി​രു​ന്നി​ല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.