അ​ന്ത​സു​ണ്ടെ​ങ്കി​ൽ കോ​ടി​യേ​രി സെ​ക്ര​ട്ട​റി സ്ഥാ​ന​മൊ​ഴി​യ​ണ​ം- രമേശ് ചെന്നിത്തല

കാ​സ​ർ​കോട്: ​അ​ന്ത​സു​ണ്ടെ​ങ്കി​ൽ സി​.പി​.എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണൻ സെ​ക്ര​ട്ട​റി സ്ഥാ​ന​മൊ​ഴി​യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കരുത്. ബിനീഷ് കേസിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എല്ലാം അദ്ദേഹത്തിനറിയാമായിരുന്നു എന്നതിന്റെ തെളിവാണെന്നും ചെന്നിത്തല ആരോപിച്ചു. കാ​സ​ർ​കോ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​ലൂ​ടെ മ​ക​ൻ കോ​ടി​ക​ൾ സ​മ്പാ​ദി​ച്ചി​ട്ടും കോ​ടി​യേ​രി​യോ സ​ർ​ക്കാ​രോ അ​റി​ഞ്ഞി​ല്ലെ​ന്ന വാ​ദം ക​ള്ള​മാ​ണ്. ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വ​സ​തി​യി​ൽ ന​ട​ക്കു​ന്ന റെ​യ്ഡ് സി​.പി​.എ​മ്മി​ന്‍റെ ജീ​ർ​ണ​ത​യു​ടെ തെ​ളി​വാ​ണ്. ആ​ദ​ർ​ശം പ്ര​സം​ഗി​ക്കു​ക​യും അ​ധോ​ലോ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന പാ​ർ​ട്ടി​യാ​ണ് സി.​പി​.എമ്മെന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

വയനാട്ടിലെ മാവോയിസ്റ്റ് എറ്റുമുട്ടലിലും ചെന്നിത്തല സംശയം പ്രകടിപ്പിച്ചു. കേസിൽ സത്യാവസ്ഥ പുറത്ത് വരണം. ഇതിന് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. മാവോയിസ്റ്റായാൽ കൊല്ലണമെന്നുണ്ടോ? ഈ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.