കൊല്ലം: മാർച്ച് ആറു മുതൽ ഒമ്പതു വരെ കൊല്ലത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനം സി.പി.എം പോളിറ്റ്ബ്യൂറോ കോഓഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. ഏപ്രിൽ രണ്ടു മുതൽ ആറുവരെ മധുരയിൽ ചേരുന്ന 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായാണ് സംസ്ഥാന സമ്മേളനം.
മുഖ്യമന്ത്രി പിണറായി വിജയൻ, പി.ബി അംഗങ്ങളായ എം.എ. ബേബി, ബി.വി. രാഘവലു, വൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്ളെ, എ. വിജയരാഘവൻ, എം.വി. ഗോവിന്ദൻ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം വിജു കൃഷ്ണൻ, കേന്ദ്രകമ്മിറ്റി അംഗം എ.ആർ. സിന്ധു തുടങ്ങിയവർ പങ്കെടുക്കും.
മാർച്ച് ഒന്നിന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് നയിക്കുന്ന പതാകജാഥയും മൂന്നിന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു നയിക്കുന്ന ദീപശിഖാ ജാഥയും അഞ്ചിന് സി.എസ്. സുജാത നയിക്കുന്ന കൊടിമരജാഥയും അഞ്ചിന് വൈകീട്ട് കൊല്ലം ആശ്രാമം മൈതാനിയിൽ സംഗമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.