മുഖ്യമന്ത്രിയുടെ മകള്‍ അഴിമതിപ്പണം കൈപ്പറ്റിയത് സി.പി.എം അംഗീകരിക്കണം -മാത്യു കുഴല്‍നാടന്‍

നിലമ്പൂര്‍: മുഖ്യമന്ത്രിയുടെ മകള്‍ അഴിമതിപ്പണം കൈപ്പറ്റിയത് സി.പി.എം അംഗീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. എസ്.എഫ്.ഐ.ഒ നല്‍കിയ കുറ്റപത്രത്തില്‍ കരിമണല്‍ കമ്പനിക്ക് സേവനങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മകള്‍ മൊഴി നല്‍കിയെന്ന് വ്യക്തമാക്കിയതോടെ മാസപ്പടിയായി ലഭിച്ച പണം അഴിമതിപ്പണമാണെന്ന് അംഗീകരിക്കാന്‍ സി.പി.എം നേതൃത്വം തയാറാവണമെന്ന് കുഴല്‍നാടന്‍ വ്യക്തമാക്കി. 

മുഖ്യമന്ത്രിയുടെ മകള്‍ കമ്പനിക്ക് സേവനം നല്‍കിയിട്ടുണ്ടെന്നും അതിന്റെ പ്രതിഫലമാണ് കൈപ്പറ്റിയതെന്നുമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം. ഒരു സേവനവും നല്‍കാതെയാണ് പണം നല്‍കിയതെന്ന് കമ്പനി ഉന്നത ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിരുന്നു.

ഇപ്പോള്‍ എസ്.എഫ്.ഐ.ഒ. കുറ്റപത്രത്തില്‍ സേവനമൊന്നും നല്‍കിയില്ലെന്ന് മുഖ്യമന്ത്രിയുടെ മകള്‍ തന്നെ മൊഴി നല്‍കിയെന്ന് പുറത്തു വന്നതോടെ അഴിമതിപ്പണമാണ് കൈപ്പറ്റിയതെന്ന് വ്യക്തമായിരിക്കുകയാണ്. മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കാനായി ഉയര്‍ത്തിയ എല്ലാ വാദങ്ങളും തകര്‍ന്നടിഞ്ഞിരിക്കുകയാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - CPM should admit that the Chief Minister's daughter received corrupt money - Mathew Kuzhalnadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.