പാലക്കാട്: സി.പി.എം ജില്ല നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് നടപടി നേരിട്ട പി.കെ. ശശിയുടെ വിമത നീക്കങ്ങള്‍ക്ക് തിരിച്ചടി. കൊഴിഞ്ഞാമ്പാറയിലെ വിമത നേതാക്കളില്‍ പലരും സി.പി.എമ്മിലേക്ക് മടങ്ങി. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് 10ാം വാര്‍ഡ് അംഗം എന്‍. വിജയാനന്ദ്, പെരുമ്പാറുള്ള പാല് സൊസൈറ്റി ഡയറക്ടര്‍ എസ്. കാര്‍ത്തിക് എന്നിവരാണ് വിമത ക്യാമ്പില്‍നിന്ന് മടങ്ങിയത്. യു.ഡി.എഫുമായി കൈകോര്‍ക്കാനുള്ള വിമത കൂട്ടായ്മയുടെ നീക്കത്തിലുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് ഇവര്‍ തിരികെയെത്തിയത്. തന്നെ ലോക്കല്‍ സെക്രട്ടറിയാക്കില്ലെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് വിമത ചേരിയിലേക്ക് എത്തിച്ചതെന്നാണ് വിജയാനന്ദ് പ്രതികരിച്ചത്. അത്തരമൊരു തീരുമാനം പാര്‍ട്ടി എടുത്തിരുന്നില്ലെന്ന് പിന്നീട് മനസ്സിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പി.കെ. ശശി നേതൃത്വം നൽകുന്ന സി.പി.എം വിമത കൂട്ടായ്മയെ പാടേ തള്ളി ഒറ്റപ്പാലത്തെ സി.പി.എം വിമതർ രംഗത്തെത്തി. ആരെങ്കിലും പറയുന്നിടത്ത് പോകില്ലെന്ന് സ്വതന്ത്ര മുന്നണി വ്യക്തമാക്കി. 2006ൽ ജില്ലയിലെ പാർട്ടിയെ ശശിയും സംഘവും എങ്ങനെ കൈകാര്യം ചെയ്തുവെന്ന് കൃത്യമായി അറിയാമെന്നും സ്വതന്ത്ര മുന്നണി നേതാക്കൾ കൂട്ടിച്ചേർത്തു. ആരുടെയും അടിമകളല്ലെന്നും പുതിയ വിമത കൂട്ടായ്മയുമായി സഹകരിക്കില്ലെന്നും സ്വതന്ത്ര മുന്നണി നേതാവ് എസ്.ആർ. പ്രകാശ് പറഞ്ഞു. ഒറ്റപ്പാലത്ത് പി.കെ. ശശി യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന സൂചനകളുണ്ട്. ഈ ഘട്ടത്തിലാണ് ഒറ്റപ്പാലത്തെ വിമത കൂട്ടായ്മ ശശിയെ പിന്തുണക്കാതെ മാറിനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.