Representational Image
Posted On
date_range Updated On
date_range പാർട്ടിപതാക എസ്.എൻ.ഡി.പി കൊടിമരത്തിൽ; മാപ്പിലൂടെ തലയൂരി സി.പി.എം ലോക്കൽ സെക്രട്ടറി
മുണ്ടക്കയം: പാർട്ടിപതാക എസ്.എൻ.ഡി.പി കൊടിമരത്തിൽ കയറ്റി ഫോട്ടോയെടുത്ത സി.പി.എം ലോക്കൽ സെക്രട്ടറി ഒടുവിൽ മാപ്പെഴുതി നൽകി തലയൂരി. സി.പി.എം പെരുവന്താനം ലോക്കൽ സെക്രട്ടറി ബിജുവാണ് എസ്.എൻ.ഡി.പി 561ാം നമ്പർ ശാഖ ഒാഫിസിന് മുന്നിലെ കൊടിമരത്തിൽ സി.പി.എം പതാക കയറ്റി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
സി.പി.എം നൂറാംവാർഷിക ദിനത്തിലായിരുന്നു സംഭവം. വിവരമറിഞ്ഞ് എസ്.എൻ.ഡി.പി നേതാക്കൾ എത്തിയതോടെ സി.പി.എമ്മിെൻറ പ്രമുഖ നേതാക്കൾ ബന്ധപ്പെട്ട് ഒത്തുതീർപ്പുണ്ടാക്കുകയായിരുന്നു. എസ്.എൻ.ഡി.പി കേന്ദ്രത്തിലെത്തി ലോക്കൽ സെക്രട്ടറി പരസ്യ ക്ഷമാപണം നടത്തുകയും മാപ്പെഴുതി നൽകുകയുമായിരുന്നു. ഇതോടെ തുടർനടപടി ഒഴിവാക്കിയെന്ന് ഹൈറേഞ്ച് എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി അഡ്വ. പി. ജീരാജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.