കണ്ണൂർ: സി.പി.എം 23ാം പാര്‍ട്ടി കോൺഗ്രസിന്റെ ഭാഗമായി ഏപ്രില്‍ ഒന്നിന് റെഡ് ഫ്ലാഗ് ഡേയായി ആചരിക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അന്നേ ദിവസം തലശ്ശേരി ജവഹര്‍ഘട്ടില്‍നിന്നും കണ്ണൂര്‍ കാല്‍ടെക്‌സിലെ എ.കെ.ജി പ്രതിമ വരെ 23 കീലോമീറ്റര്‍ നീളത്തില്‍ ദേശീയപാതയില്‍ തുടര്‍ച്ചയായി റെഡ് ഫ്ലാഗ് ഉയര്‍ത്തിപ്പിടിക്കും. കരിവെള്ളൂര്‍ രക്തസാക്ഷി സ്മാരകം മുതല്‍ മാഹി പൂഴിത്തലയില്‍ പ്രത്യേകം ഒരുക്കുന്ന ചെറുകല്ലായി രക്തസാക്ഷി കവാടം വരെ ഇടവിട്ട് 53 പ്രധാന കേന്ദ്രങ്ങളില്‍ 150 മീറ്റര്‍ വീതം നീളമുള്ള ചെങ്കൊടിയേന്തി ജനങ്ങള്‍ അണിനിരക്കും.
മാര്‍ച്ച് 29ന് കയ്യൂര്‍ രക്തസാക്ഷി ദിനത്തിൽ പതാകദിനമായി ആചരിക്കും. അന്ന് ജില്ല -ഏരിയ -ലോക്കല്‍ -ബ്രാഞ്ച് തലം വരെയുള്ള എല്ലാ പാര്‍ട്ടി ഘടകങ്ങളുടെ കേന്ദ്രങ്ങളിലും പാര്‍ട്ടി അംഗങ്ങളുടെയും അനുഭാവി ഗ്രൂപ് അംഗങ്ങളുടെയും വീടുകളില്‍ ചെങ്കൊടി ഉയര്‍ത്തും. വീടുകളില്‍ രാവിലെ ഏഴിനും മറ്റ് കേന്ദ്രങ്ങളില്‍ എട്ടുമണിക്കുമായിരിക്കും പരിപാടി. മാര്‍ച്ച് 30, ഏപ്രില്‍ മൂന്ന് തീയതികളില്‍ കണ്ണൂരില്‍ വിളംബര ജാഥ സംഘടിപ്പിക്കുമെന്നും ജയരാജൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.