ആർ.എസ്​.എസുകാർ കൊലപ്പെടുത്തിയവരുടെ പട്ടിക ജെയ്​റ്റ്​ലിക്ക്​ കൈമാറി ഇടത്​ എം.പിമാർ

ന്യൂഡൽഹി: കേരളത്തിൽ ആർ.എസ്​.എസുകാർ കൊലപ്പെടുത്തിയവരുടെ പട്ടിക ഇടതുപക്ഷ​ എം.പിമാർ കേന്ദ്രമന്ത്രി അരുൺ ജെയ്​റ്റ്​ലിക്ക്​ കൈമാറി. ജെയ്​റ്റ്​ലിയുമായി കൂടിക്കാഴ്ച നടത്തിയ സംഘം ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയ സി.പി.എം പ്രവർത്തകരുടെ പട്ടിക കൈമാറുകയും അക്രമസംഭവങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെടുകയും ചെയ്​ത​ു.

കേരളത്തിൽ സി.പി.എമ്മി​​െൻറ നേതൃത്വത്തിൽ അക്രമങ്ങൾ വർധിക്കുന്നുവെന്ന്​ ജെയ്​റ്റ്​ലി ആരോപിച്ചിരുന്നു. കേരളത്തിലെത്തിയ അ​േദ്ദഹം കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ രാജേഷി​​െൻറ വീട് സന്ദർശിക്കുകയും ചെയ്തു. സി.പി.എം ആക്രമണത്തിൽ പരുക്കേറ്റ ആർ.എസ്.എസ് പ്രവർത്തകരെയും ​െജയ്റ്റ്‍ലി സന്ദർശിച്ചിരുന്നു.
കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകരുടെ കുടുംബങ്ങളുടെ ദുഃഖവും കേന്ദ്രസർക്കാർ കാണണമെന്നാവശ്യവുമായി ഇടതുപക്ഷം രംഗത്തെത്തിയിരുന്നു. ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയ 21 സി.പി.എം രക്തസാക്ഷികളുടെ കുടുംബങ്ങൾ രാജ്​ഭവനു മുന്നിൽ ധർണ നടത്തുകയും ചെയ്​തു.  ഇതിനു പിറ​െകയാണ്​ കേന്ദ്രമന്ത്രിയെ നേരിട്ടു സന്ദർശിച്ച് കേരളത്തിലെ ഇടത് എം.പിമാർ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകരുടെ പട്ടിക കൈമാറിയത്.

Tags:    
News Summary - CPM MPs meets Arun Jaitley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.