Posted On
date_range Updated On
date_range ലൈംഗികാരോപണം: ശരിയും തെറ്റും പാർട്ടി തീരുമാനിക്കുമെന്ന് പി.കെ. ശശി
പാലക്കാട്: ലൈംഗിക പീഡനാരോപണത്തെ കുറിച്ച് പ്രതികരിച്ച് പി.കെ. ശശി എം.എൽ.എ. തന്‍റെ ശരിയും തെറ്റും പാർട്ടി തീരുമാനിക്കുമെന്ന് പി.കെ. ശശി പറഞ്ഞു. പാർട്ടി തെറ്റ് ചൂണ്ടിക്കാണിച്ചാൽ അത് പൂർണമായും അംഗീകരിക്കും. രാഷ്ട്രീയ ജിവിതത്തിൽ നിരാശപ്പെടേണ്ടതൊന്നും ചെയ്തിട്ടില്ലെന്നും ശശി വ്യക്തമാക്കി.
ജീവിതത്തിൽ ഇതേവരെ ആരെയും ഒറ്റു കൊടുത്തിട്ടില്ലെന്ന് പറഞ്ഞ പി.കെ. ശശി, ലോക്സഭ തെരഞ്ഞെടുപ്പിൽ എം.ബി രാജേഷിനെ തോൽപ്പിക്കാൻ വോട്ട് മറിച്ചെന്ന ആരോപണം തള്ളിക്കളഞ്ഞു. ആരെയും ചതിച്ചിട്ടില്ലെന്നും നാളെയും ആരെയും ചതിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഘടകകക്ഷിയായ സി.പി.ഐക്കെതിരെ നിന്നുവെന്ന ആരോപണത്തോടും പി.കെ. ശശി പ്രതികരിച്ചു. സി.പി.ഐയോട് വിരോധമില്ലെന്നും ഇടത് ഐക്യത്തിനാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.