നേതാവിന്‍റെ മകനെതിരായ ആരോപണം: സി.പി.എമ്മോ മുഖ്യമന്ത്രിയോ പ്രതികരിക്കണം -ചെന്നിത്തല

തിരുവനന്തപുരം: സി.പി.എം നേതാവിന്‍റെ മകനെതിരായ ആരോപണം അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നതനായ പാർട്ടി നേതാവിന്‍റെ മകനെതിരെയാണ് സാമ്പത്തിക ക്രമക്കേട് ഉയർന്നിട്ടുള്ളത്. ഈ വിഷയത്തിൽ സി.പി.എം നേതൃത്വമോ മുഖ്യമന്ത്രി പിണറായി വിജയനോ  പ്രതികരിക്കണമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

കേരളത്തിലെ ഉന്നത സി.പി.എം നേതാവിന്‍റെ മകൻ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി ദുബൈയിലെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പാർട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയത്. കമ്പനിക്ക് നൽകിയ ചെക്കുകൾ മടങ്ങുകയും നേതാവിന്‍റെ മകൻ ദുബൈയിൽ നിന്ന് ഇന്ത്യയിലെത്തിയതായും പരാതിയിൽ പറയുന്നു. 

സാമ്പത്തിക തട്ടിപ്പു സംബന്ധിച്ച് ദുബൈയിലെ കോടതിയിൽ കമ്പനി പരാതി നൽകിയിട്ടുണ്ട്. കൂടാതെ, പ്രതിയെ പിടികൂടാൻ ഇന്‍റര്‍പോളിന്‍റെ സഹായം യു.എ.ഇ സര്‍ക്കാര്‍ തേടിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

Tags:    
News Summary - CPM Leader Son Financial Theft: Ramesh Chennithala Want to react CPM and Chief Minister -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.