പാനൂർ: സി.പി.എം നേതാവും മലബാർ ദേവസ്വം ബോർഡ് ചെയർമാനുമായ ഒ.കെ വാസുവിന്‍റെ മകൻ ബി.െജ.പിയിൽ ചേർന്നു. വാസുവിന്‍റെ മൂത്ത മകൻ ഒ.കെ ശ്രീജിത്താണ് ബി.ജെ.പി പാനൂരിൽ സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ പാർട്ടിയിൽ ചേർന്നത്. ശ്രീജിത്തിനെ കൂടാതെ കേളോത്ത് പവിത്രന്‍റെ മകൻ കേളോത്ത് ബാലൻ, കോൺഗ്രസിൽ നിന്ന് രാജിവെച്ച വസന്ത എന്നിവരും ബി.ജെ.പി അംഗങ്ങളായി.
മകൻ ഒരിക്കലും സി.പി.എമ്മിൽ ചേർന്നിട്ടില്ലെന്ന് ഒ.കെ വാസു മാധ്യമങ്ങളോട് പറഞ്ഞു. കുടുംബം പാർട്ടി മാറിയപ്പോൾ ശ്രീജിത്ത് വിദേശത്ത് ആയിരുന്നു. മകന്‍റെ സുഹൃത്തുക്കൾ ആർ.എസ്.എസുകാരാണ്. അംഗത്വമില്ലാത്ത ആൾ എങ്ങനെ സി.പി.എം പ്രവർത്തകനാകും. കുടുംബ കലഹം ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഒ.കെ വാസു ആരോപിച്ചു.
ബി.ജെ.പിയുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്നാണ് കുടുംബാംഗങ്ങൾക്കൊപ്പം ഒ.കെ വാസുവും കെ. അശോകനും അടക്കമുള്ളവർ സി.പി.എമ്മിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.