കള്ള പ്രചാരണത്തിൽ മോദി ആരെയും കടത്തിവെട്ടുന്നു -എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: കള്ള പ്രചാരണത്തിൽ സാധാരണ ബി.ജെ.പിക്കാരനെയും കടത്തിവെട്ടുന്ന പ്രകടനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
കേരളത്തിൽനിന്ന് ഒന്നും ലഭിക്കില്ലെന്ന് മോദിക്കറിയാം. അദ്ദേഹത്തിനില്ലാത്ത ആവേശമാണ് തർജമയിൽ മന്ത്രി വി. മുരളീധരനെന്നും ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ പരിഹസിച്ചു. സംസ്ഥാനത്തിന് ലഭിക്കേണ്ട 4000 കോടി രൂപ കുറവ് വരുത്തിയ കേന്ദ്ര സർക്കാറും പ്രധാനമന്ത്രിയുമാണ് കേരളത്തിനെതിരെ കള്ള പ്രചാരണം നടത്തുന്നത്. കേന്ദ്ര സർക്കാറിന്റെ നീതി ആയോഗിന്റെ മുഴുവൻ വികസന സൂചികകളിലും കേരളമാണ് മുന്നിൽ. പി.എസ്.സി വഴി മൂന്ന് ലക്ഷം പേർക്കാണ് കേരളം തൊഴിൽ നൽകിയത്. കേന്ദ്ര സർവിസിലും പൊതുമേഖല സ്ഥാപനങ്ങളിലും നിയമനം നടത്താത്ത കേന്ദ്ര സർക്കാറാണ് തൊഴിലില്ലായ്മയിൽ കേരളത്തെ കുറ്റപ്പെടുത്തുന്നത്. സ്വർണക്കടത്തിൽ തിരുവനന്തപുരത്തേക്കാൾ മുന്നിലാണ് ഗുജറാത്ത്. തിരുവനന്തപുരത്തെ സ്വർണക്കടത്തിൽ അന്വേഷണം ആവശ്യപ്പെട്ടത് കേരള സർക്കാറാണ് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.