സി.പി.എം നേതാവി​െൻറ  സമ്പർക്ക പട്ടിക വൈകുന്നു

പത്തനംതിട്ട: സി.പി.എം നേതാവായ കോവിഡ്​ രോഗിയുടെ സമ്പർക്കപട്ടിക പുറത്തുവിടാത്തതിനെ ചൊല്ലി​ വിവാദം. ആരോഗ്യവകുപ്പ്​ സമ്പർക്ക പട്ടികയും സഞ്ചാരപഥവും തയാറാക്കിയിട്ടു​െണ്ടന്നും പാർട്ടിയുടെ സമ്മർദ​െത്ത തുടർന്ന്​ പുറത്തുവിടാതിരിക്കുകയാണെന്നും​ ഒരുകൂട്ടർ ആരോപിക്കുന്നു.ഇതോടെ സമ്പർക്കപ്പട്ടികയിലും രാഷ്​ട്രീയം കലരുന്നുവെന്ന​ ആക്ഷേപവുമുയരുന്നു. ബുധനാഴ്​ച രോഗം സ്ഥിരീകരിച്ച കണ്ണങ്കര സ്വദേശിയും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ മധ്യവയസ്​ക​​െൻറ സമ്പർക്കപട്ടിക പുറത്തുവരാത്തതാണ്​ ചർച്ചയാകുന്നത്. തിങ്കളാഴ്​ച രോഗം സ്ഥിരീകരിച്ച മുസ്​ലിംലീഗ്​ വിദ്യാർഥി പ്രസ്ഥാനമായ എം.എസ്​.എഫ്​ നേതാവി​​െൻറ സമ്പർക്കപട്ടിക അന്നുതന്നെ പുറത്തുവിട്ടിരുന്നു. പിറ്റേദിവസം യു.ഡി.എഫ്​ നേതാക്കൾ രോഗം പരത്തുന്നുവെന്ന്​ പറഞ്ഞ്​ ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്​തു. സി.പി.എം നേതാവിന്​ രോഗം സ്ഥിരീകരിച്ച്​ രണ്ട്​ ദിവസമായിട്ടും റൂട്ട്​മാപ്പ്​ പുറത്തുവിട്ടിട്ടില്ല. 

ജില്ല നേതാക്കളടക്കം രോഗിയുമായി ബന്ധപ്പെട്ടിട്ടുണ്ട്​. പലരും ക്വാറൻറീനിലുമാണ്​. രോഗബാധിത​​െൻറ സമ്പർക്കപ്പട്ടിക വിപുലമാണെന്ന്​ ആരോഗ്യവകുപ്പ്​ അധികൃതർ പറഞ്ഞിരുന്നു. റൂട്ടുമാപ്പ്​ പുറത്തുവിടാത്തതിനാൽ രോഗബാധിതൻ സഞ്ചരിച്ച ഇടങ്ങൾ ഏതെന്ന്​ തിരിച്ചറിയാതെ ജനങ്ങൾ ഇടപഴകുന്നുണ്ട്​. 
ഇത്​ രോഗബാധ സാധ്യത വർധിപ്പിക്കും. രോഗബാധിതനായ നേതാവ്​ കുമ്പഴ മത്സ്യമാർക്കറ്റിലെ മൊത്തവ്യാപാരിയും സഹകരണ ബാങ്ക്​ ജീവനക്കാരനുമാണ്. അതിനാൽ ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ ഏറെയാണ്​. ഇയാൾക്കൊപ്പം രോഗം സിരീകരിച്ച മത്സ്യചില്ലറ വിൽപനക്കാര​​െൻറ സമ്പർക്ക പട്ടികയും പുറത്തുവിട്ടിട്ടില്ല. ഇയാൾ വീടുകൾതോറും മത്സ്യം വിൽക്കുന്നയാളാണ്​. കുമ്പഴയിലെ മത്സ്യ മൊത്ത മാർക്കറ്റിൽ തമിഴ്​നാട്ടിൽനിന്ന്​ മത്സ്യവുമായി ലോറികൾ എത്തുന്നുണ്ട്​. അതിലെ ജീവനക്കാരിൽ നിന്നാവാം ഇവർക്ക്​ രോഗബാധ ഉണ്ടായതെന്നാണ്​ നിഗമനം. 

ആരിൽനിന്ന്​ ബാധിച്ചു എന്നതിന്​ സ്ഥിരീകരണം ഉണ്ടാകാത്തതിനാൽ ഉറവിടം അറിയാത്ത കേസുകളുടെ കൂട്ടത്തിലാണ്​ ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്​. ​നേതാവ്​ സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ കയറിയിറങ്ങിയിട്ടുണ്ട്. അതിനാൽ ഓഫിസടക്കം അടച്ചിടുകയും അണുമുക്തമാക്കുകയും വേണ്ടതാണെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ല കമ്മിറ്റി ഓഫിസ് അടച്ചുപൂട്ടിയെന്നും ജീവനക്കാര്‍ ഇവിടെ തന്നെ ക്വാറൻറീനിലാണെന്നും പറയുന്നു. പാര്‍ട്ടിയുടെ കുമ്പഴ ലോക്കല്‍ കമ്മിറ്റി ഓഫിസ്, പത്തനംതിട്ട ഏരിയ കമ്മിറ്റി ഓഫിസ്, കേരള ബാങ്ക് പത്തനംതിട്ട ബ്രാഞ്ച്, കുമ്പഴ സര്‍വിസ് സഹകരണ ബാങ്ക്, വീടുകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍, സമൂഹം എന്നിങ്ങനെ സമ്പര്‍ക്കപ്പട്ടിക വലുതാണ്. ജില്ല കമ്മിറ്റി അംഗങ്ങളായ അമൃതം ഗോകുലൻ, ടി. സക്കീർ ഹുസൈൻ എന്നിവർ സ്വയം ക്വാറൻറീനിൽ പോയി. മിക്കവരും സമ്പർക്കവിവരം മറച്ചു​െവച്ച്​ നടക്കുകയാണ്​. ഏരിയ കമ്മിറ്റി അംഗത്തി​​െൻറ യഥാര്‍ഥ സഞ്ചാരപഥം പുറത്തുവിടാത്തതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കം ആശങ്കയിലാണ്.

Tags:    
News Summary - CPM Leader contact list late issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.