Posted On
date_range Updated On
date_range ഒാഖിയിൽ മുഖ്യമന്ത്രിക്ക് വീഴ്ച പറ്റിയെന്ന് കൊല്ലം ജില്ലാ സമ്മേളനം
െകാല്ലം: ഒാഖി ദുരന്തം കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയന് വീഴ്ച പറ്റിയെന്ന് സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം. പിണറായി വിജയെൻറ സാന്നിധ്യത്തിലായിരുന്നു സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനമുയർന്നത്.
ഒാഖി ദുരന്തമേഖല മുഖ്യമന്ത്രി നേരത്തെ സന്ദർശിക്കണമായിരുന്നുവെന്നും സാമ്പത്തിക സഹായം നേരത്തെ നൽകേണ്ടിയിരുന്നുവെന്നും സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
തോമസ് ചാണ്ടിയെ സംരക്ഷിച്ചത് പ്രതിച്ഛായ ഇല്ലാതാക്കിയെന്നും ബന്ധു നിയമന വിവാദം ഒഴിവാക്കാമായിരുന്നുവെന്നും സമ്മേളനത്തിൽ അഭിപ്രായം ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.