വീണ ജോർജിനെ വിമർശിക്കുന്നത്​ കുലംകുത്തികൾ; അവർ അടുത്ത സമ്മേളനം കാണി​ല്ലെന്ന്​ സി.പി.എം ജില്ലാ സെക്രട്ടറി

പത്തനംതിട്ട: ഏരിയ സമ്മേളനത്തിൽ ഏറെ വിമർശനത്തിന്​ വിധേയയായ മന്ത്രി വീണ ജോർജിനെ പിന്തുണച്ച്​ ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു. പാർട്ടിയിൽ ചില കുലംകുത്തികളുണ്ടെന്നും അവർ അടുത്ത സമ്മേളനം കാണി​ല്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. സമ്മേളനത്തിലെ ചർച്ചകൾക്ക​ുശേഷം മറുപടി പറയുകയായിരുന്നു അദ്ദേഹം.

2016 മുതൽ ചില സീറ്റ്​ മോഹികൾ വീണ ജോർജിനെതിരെ വ്യക്തിഹത്യ തുടങ്ങിയതാണെന്നും ഇക്കൂട്ടർ രണ്ട്​ തെര​െഞ്ഞടുപ്പിലും വീണയെ തോൽപിക്കാൻ ശ്രമിച്ചെന്നും ഉദയഭാനു പറഞ്ഞു. വീണയെ തോൽപിക്കാൻ ശ്രമിച്ച കുലംകുത്തികളെ പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്​. മൂന്നുവർഷത്തിനുശേഷം നടക്കുന്ന അടുത്ത സമ്മേളനത്തിൽ ഈ കുലംകുത്തികളാരും പാർട്ടിയിൽ ഉണ്ടാകില്ല. പാർലമെൻററി മോഹവുമായി ആറന്മുള സീറ്റിൽ കണ്ണുവെച്ച ചില ജില്ല നേതാക്കളാണ്​ ഇതിന്‍റെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ദൈവനാമത്തിൽ വീണ ജോർജ്​ സത്യപ്രതിജ്ഞ നടത്തിയതിനെതിരായ വിമർശനത്തിലും ഉദയഭാനു വീണയെ പിന്തുണച്ചു. വിശ്വാസികൾക്ക്​ പാർട്ടി എതിരല്ല. ജനപ്രതിനിധിയായ ശേഷം വീണ ജോർജ്​ പാർട്ടി അംഗത്വത്തിൽ വന്നതാണ്​. പാർട്ടി പ്രവർത്തനങ്ങളുമായി ബന്ധ​െപ്പട്ട്​ പ്രവർത്തിക്കാൻ കുടുതൽ സമയമെടുക്കും. പാർട്ടിക്കുള്ളിലെ ചർച്ചകളും തീരുമാനങ്ങളും ചിലർ മാധ്യമങ്ങൾക്ക്​ ചോർത്തി കൊടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പത്തനംതിട്ട നഗരസഭ കേന്ദ്രീകരിച്ച്​ ഒരു ജില്ല കമ്മിറ്റി അംഗത്തി​െൻറയും ആരോഗ്യമന്ത്രിയുടെയും നേതൃത്വത്തിൽ രണ്ട്​ വിഭാഗങ്ങളായി ചേരിതിരിഞ്ഞ്​ വിഭാഗീയ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന വിമർശനങ്ങൾ സമ്മേളനത്തിലുയർന്നു. അതിന്‍റെ അലയൊലികൾ ജില്ല സമ്മേളനത്തിലും ഉണ്ടാകുമെന്നാണ്​ കരുതുന്നത്​.

Tags:    
News Summary - cpm district sec supports veena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.