സി.പി.എം ഓഫിസിൽ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

ശ്രീകൃഷ്ണപുരം (പാലക്കാട്​): സി.പി.എം തിരുവാഴിയോട് ബ്രാഞ്ച് സെക്രട്ടറിയെ ലോക്കൽ കമ്മിറ്റി ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവാഴിയോട് കാപ്പിൽകുന്ന് ചന്ദ്രൻ എന്ന സിന്ധുവിനെയാണ് (46) ഞായറാഴ്ച രാവിലെ തിരുവാഴിയോട് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയാണ്​. ശ്രീകൃഷ്ണപുരം പൊലീസ്​ ഇൻക്വസ്​റ്റ്​ നടത്തി. ദേവകിയാണ് ഭാര്യ. അഭിജിത്ത് (പത്താംക്ലാസ് വിദ്യാർഥി) മകനാണ്.

Tags:    
News Summary - cpm branch sec suicide in office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.