ബന്ധു നിയമനം: എം.സി ജോസഫൈൻ കോടിയേരിക്ക് പരാതി നൽകി

തിരുവനനന്തപുരം: സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മന്ത്രി ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയ സംഭവത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി. സി.പി.എം കേന്ദ്ര കമ്മറ്റി അംഗം എം.സി ജോസഫൈനാണ് കോടിയേരിക്ക് പരാതി നൽകിയത്. സർക്കാർ അഭിഭാഷക നിയമനത്തിലും ബന്ധുക്കൾ കടന്നു കൂടി. ഇത് പാർട്ടിക്ക് മോശം പ്രതിച്ഛായ ഉണ്ടാക്കിയെന്നും വിഷയത്തിൽ ഉടൻ നടപടിയെടുക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ബന്ധുനിയമനത്തിൽ സി.പി.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇതുസംബന്ധിച്ച വിവാദം പാര്‍ട്ടിയുടെയും സര്‍ക്കാറിന്‍െറയും പ്രതിച്ഛായ കെടുത്തിയെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന അവയ് ലബ്ള്‍ പോളിറ്റ് ബ്യൂറോ വിലയിരുത്തിയിരുന്നു.  ഇക്കാര്യത്തില്‍ ഉചിതമായ തിരുത്തല്‍ നടപടി അനിവാര്യമാണെന്ന് വിലയിരുത്തിയ യോഗം വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടും മുഖ്യമന്ത്രി പിണറായി വിജയനോടും നിര്‍ദേശിച്ചതായാണ് വിവരം. വിവാദം എത്രയും വേഗത്തില്‍ അവസാനിപ്പിക്കാന്‍ നടപടി വേണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍െറ നിലപാട്.

 

Tags:    
News Summary - cpm appointments complaint by mc josephain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.