സി.പി.എം മോദിയെ സഹായിക്കുന്നുവെന്ന്​ സി.പി.ഐ (എം.എൽ)

കൊച്ചി : സി.പി.എം നരേന്ദ്രമോദിയെ സഹായിക്കുന്നുവെന്ന് സി.പി.ഐ (എം .എൽ) റെഡ് സ്​റ്റാർ ജനറൽ സെക്രട്ടറി കെ.എൻ. രാമചന്ദ്രൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പശ്ചിമ ബംഗാളിൽ മോദിയെ എതിർക്കുന്ന മമത ബാനർജിയെ തോൽപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. കേരളത്തിലാകട്ടെ അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് അധികാരത്തിൽ വരാനുള്ള കളമൊരുക്കുകയാണ് സി.പി.എം.

കണ്ണൂരിൽ രാമായണ മാസാചരണവും ബാലഗോകുലവും ഗണപതി ഫെസ്​റ്റിവെലും നടത്തിയാണ് സംഘ്​പരിവാറിനെ സഹായിക്കുന്നത്. സി.പി.എം നേതൃത്വം സംഘ്​പരിവാറിനെപ്പോലെ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നു. സി.പി.എമ്മി​െൻറ സംഘിവത്​കരണത്തി​െൻറ ഫലമായി മത്സരിക്കാൻ സീറ്റ് കിട്ടാത്ത നേതാക്കൾ ബി.​െജ.പിയിലേക്കും ചേക്കേറുകയാണ്.

ബി.ജെ.പി സംസ്ഥാനത്ത് സവർണ ക്രൈസ്തവരെ കൂട്ടുപിടിച്ച്​ വോട്ട് ബാങ്ക് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഭാവിയിൽ കേരള കോൺഗ്രസ് (മാണി വിഭാഗം)അടക്കം ബി.ജെ.പിയിൽ ചേർന്നാലും അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.

റെഡ് സ്​റ്റാർ നേതൃത്വം നൽകുന്ന പുരോഗമന രാഷ്​ട്രീയ മുന്നണി 35 സീറ്റുകളിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.ജെ. ജെയിംസ്, എം.കെ. ദാസൻ, ഷീബ, ടി.സി സുബ്രഹ്മണ്യം തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.