കൊട്ടാരക്കര: എഴുകോൺ കൈതക്കോട്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി തലക്കടിയേറ്റു മരിച്ച സ ംഭവത്തിൽ പ്രതിയെ െപാലീസ് പിടികൂടി. എരുതനങ്ങാട് ചരുവിള തെക്കതിൽ സുനിൽകുമാറാണ് (47-മാറനാട് സുനി) പിടിയിലായത്. പുത്തൂർ പവിത്രേശ്വരം മുഴിയിൽ ഭാഗത്തുനിന്നാണ് ഇയാൾ െ പാലീസ് വലയിലായത്.
സി.പി.എം എരുതനങ്ങാട് ബ്രാഞ്ച് സെക്രട്ടറി പൊയ്കവിള വീട്ടിൽ ദേവദത്തനെയാണ് തടിക്കഷണം കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. പവിത്രേശ്വരം സഹകരണ ബാങ്ക് െതരഞ്ഞെടുപ്പിെൻറ പ്രചാരണപ്രവർത്തനത്തിലേർപ്പെട്ടിരുന്ന ദേവദത്തനെ വഴിയിൽ കാത്തിരുന്ന് പ്രതി തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊലപാതകത്തിനുശേഷം പ്രതി ഒളിവിൽ പോയി. കൊട്ടാരക്കര സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
ദേവദത്തെൻറ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് പവിത്രേശ്വരം പഞ്ചായത്തിൽ ഞായറാഴ്ച ഹർത്താൽ ആചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.