Posted On
date_range Updated On
date_range തോമസ് ചാണ്ടി: സർക്കാർ യുക്തമായ തീരുമാനമെടുക്കും -കാനം
കോട്ടയം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശത്തിൽ സർക്കാർ യുക്തമായ തീരുമാനം കൈക്കൊള്ളുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാജിയടക്കമുള്ള കാര്യങ്ങളിൽ ഇനി തീരുമാനമെടുക്കേണ്ടത് തോമസ് ചാണ്ടിയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സി.പി.െഎ റെഡ് വളൻറിയേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
എ.ജിയുടെ നിയമോപദേശത്തിെൻറ അടിസ്ഥാനത്തിൽ തീരുമാനമുണ്ടാകും. വിഷയം നാളെ ചേരുന്ന ഇടതുമുന്നണി ചർച്ചചെയ്യും. അക്കാര്യങ്ങൾ പുറത്തുപറയാനാകില്ല. ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട ഭൂമിനികത്തൽ വിഷയത്തിൽ നിയമോപദേശം മന്ത്രിക്ക് പ്രതികൂലമായ സാഹചര്യത്തിലായിരുന്നു കാനത്തിെൻറ പ്രതികരണം. കലക്ടറുടെ റിപ്പോർട്ടിന്മേലാണ് സർക്കാർ നിയമോപദേശം തേടിയത്. ഇത് കിട്ടിയശേഷം അന്തിമ തീരുമാനമെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
അതിനിടെ, മന്ത്രിയുടെ രാജിക്കാര്യത്തിൽ വിട്ടുവീഴ്ചവേണ്ടെന്ന ഉറച്ചനിലപാടിലാണ് പാർട്ടിയെന്നും ഇക്കാര്യം മുന്നണി യോഗത്തിൽ വ്യക്തമാക്കുമെന്നും മുതിർന്ന സി.പി.െഎ നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ചില വിഷയങ്ങളും മുന്നണിയോഗത്തിൽ ചർച്ചചെയ്യും. റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയോടുള്ള നിലപാടും ചർച്ചയാകും. വകുപ്പിലെ ഉദ്യോഗസ്ഥതലത്തിൽ അഴിച്ചുപണി വേണമെന്ന ആവശ്യവും ഉയരും. വകുപ്പ് സെക്രട്ടറിയുടെ മിക്ക നടപടികളിലും മന്ത്രിയും പാർട്ടിയും കടുത്ത അതൃപ്തിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.