കൊല്ലം: മുൻ എം.പി ചെങ്ങറ സുരേന്ദ്രനെ സസ്പെൻഡ് ചെയ്ത് സി.പി.ഐ. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് സി.പി.ഐ കൊല്ലം ജില്ല കൗൺസിൽ അംഗം കൂടിയായ ചെങ്ങറ സുരേന്ദ്രനെതിരെ നടപടി സ്വീകരിച്ചതെന്ന് ജില്ല സെക്രട്ടറി പി.എസ്. സുപാൽ അറിയിച്ചു.
പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കി. ഗുരുവായൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിന്‍റെ പേരിലാണ് നടപടി. ദേവസ്വം ബോർഡ് അഴിമതി വിഷയത്തിൽ ചെങ്ങറക്കെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പരാതി ലഭിച്ചിരുന്നു.
അദ്ദേഹത്തിന്‍റെ നിർദേശ പ്രകാരം ചേർന്ന ജില്ല കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്. അഴിമതിയാരോപണത്തിൽ ചെങ്ങറ സുരേന്ദ്രൻ വിശദീകരണം നൽകിയെങ്കിലും തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാജി എസ്. പള്ളിപ്പാടന്‍റെ അധ്യക്ഷതയിൽ ചേർന്ന ജില്ല കൗൺസിൽ നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.