Posted On
date_range Updated On
date_range സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന് പരസ്യ താക്കീത്
തിരുവനന്തപുരം: ജനയുഗത്തിനെതിരായ പരാമര്‍ശത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനെതിരെ പരസ്യതാക്കീത്. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിന്‍റേതാണ് തീരുമാനം. സംസ്ഥാന കൗണ്‍സില്‍ അംഗമാണ് കെ.കെ. ശിവരാമൻ. പാർട്ടി മുഖപത്രമായ ജനയുഗത്തിനെ വിമർശിച്ചതിന്‍റെ പേരിലാണ് നടപടി.
കഴിഞ്ഞദിവസം ശിവരാമന് സി.പി.ഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ജനയുഗത്തിനെതിരായ വിമര്‍ശനം പാര്‍ട്ടിയുടെ അച്ചടക്കം ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കാരണം കാണിക്കല്‍ നോട്ടീസ്.
ഗുരുവിന് അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെന്നും ഗുരുവിനെ അറിയാത്ത മാനേജ്‌മെന്‍റും എഡിറ്റോറിയല്‍ ബോര്‍ഡും പത്രത്തിന് ഭൂഷണമല്ലെന്നുമായിരുന്നു വിമര്‍ശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.