Posted On
date_range Updated On
date_range പട്ടികജാതിക്കാരന് മർദ്ദനം; ഗ്രാമപഞ്ചായത്തംഗമായ സി.പി.ഐ നേതാവ് അറസ്റ്റിൽ
അഞ്ചൽ: പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഗ്രാമപഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്തു. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പൊടിയാട്ടുവിള വാർഡ് മെമ്പറും സി.പി.ഐ ജില്ല കമ്മിറ്റിയംഗവുമായ കെ.സി. ജോസാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം.
രാത്രിയിൽ വീട്ടിലെത്തി മർദ്ദിച്ച് മുറിവേൽപിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തുവെന്നു കാട്ടി പൊടിയാട്ടുവിള കുരുവിക്കുന്ന് കോളനിയിൽ സന്തോഷ് ഭവനിൽ തമ്പി (50) നൽകിയ പരാതിയിലാണ് അറസ്റ്റ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. പുനലൂർ ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.