ഭാരതാംബ വിവാദം: മൂന്നാറിൽ ഗവർണർക്ക് സി.പി.ഐയുടെ കരി​ങ്കൊടി

അടിമാലി: മൂന്നാർ സന്ദർശനത്തിനിടെ ഗവർണർ രാജേന്ദ്ര ആർലേക്കർക്ക്​ നേരെ സി.പി.ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. വ്യാഴാഴ്ച രാവിലെ താമസ സ്ഥലത്ത് നിന്നും ചിന്നക്കനാലിലേക്ക് പോകാനിറങ്ങുമ്പോൾ സംഘടിച്ചെത്തിയ സി.പി.ഐ പ്രവർത്തകൾ ഗവർണറുടെ വാഹനം തടയാൻ ശ്രമിക്കുകയും ഗോ ബാക്​ മുദ്രവാക്യം വിളിക്കുകയുമായിരുന്നു.

നേരത്തെ സൂചന ലഭിച്ച പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് മാറ്റി. രാജ്ഭവനിൽ നടന്ന ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടാണ് സംഭവം. കേരള ഗവർണർ ആയ ശേഷം അദ്ദേഹത്തിനെതിരെ പൊതു ഇടത്തിൽ ആദ്യമായിട്ടാണ് പ്രതിഷേധം ഉണ്ടായത്. സംഭവത്തിൽ കൂടുതൽ വിവാദം ഉണ്ടാക്കേണ്ടെന്ന്​ ഗവർണർ പറഞ്ഞിരുന്നു.

അതേസമയം, രാജ്​ഭവനിലെ ചടങ്ങ്​ ബഹിഷ്കരിച്ച സി.പി.ഐ മന്ത്രി പി. പ്രസാദിനെതിരെ ബി.ജെ.പി പ്രതിഷേധിച്ചിരുന്നു.

Tags:    
News Summary - CPI black flag protest against Governor Rajendra Arlekar in Munnar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.