സ്​​പ്രിൻക്ലർ: കടുത്ത അതൃപ്​തിയുമായി സി.പി.ഐ; കാനം കോടിയേരിയെ കണ്ടു

തിരുവനന്തപുരം: വിവാദമായ സ്​പ്രിൻക്ലർ കരാറുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ​ സി.പി.ഐക്ക്​ അതൃ പ്​തി. സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എ.കെ.ജി സ​​െൻററിലെത്തി സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃ ഷ്​ണനെ​ അതൃപ്​തി അറിയിച്ചു​.

സംസ്​ഥാന ഐ.ടി സെക്രട്ടറി ശിവശങ്കർ നേരത്തെ കാനത്തെ കണ്ട്​ കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ ബോധ്യ​പ്പെടുത്തിയിരുന്നു. എം.എൻ സ്​മാരകത്തിലെത്തിയാണ്​ വിശദീകരണം നൽകിയത്​. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ്​ അദ്ദേഹം കാനത്തെ കണ്ടത്​.

എന്നാൽ, ഐ.ടി സെക്രട്ടറി വിശദീകരണം നൽകിയിട്ടും സി.പി.ഐ തൃപ്​തരല്ല എന്നാണ്​ മനസ്സിലാകുന്നത്​. കരാർ മന്ത്രിസഭയിൽ ചർച്ച ചെയ്യാത്തതാണ് പ്രധാനമായും​ അതൃപ്​തിക്ക്​ കാരണം​. കരാറി​ൽ അവ്യക്​തതയുണ്ടെന്നാണ്​ സി.പി.ഐയുടെ വിമർശനം.

കരാറുമായി ബന്ധപ്പെട്ട നിയമവ്യവഹാരങ്ങൾ അമേരിക്കയിലാണെന്നതും സംശയം ജനിപ്പിക്കുന്നു​. നേര​ത്തെ ദേശീയ നേതൃത്വവും കരാറിനെതിരെ രംഗത്ത്​ വന്നിരുന്നു. പ്രതിപക്ഷ നേതാക്കൾ കാരറുമായി ബന്ധപ്പെട്ട്​ ഉന്നയിച്ച ആരോപണങ്ങളാണ്​ ഇപ്പോൾ​ സി.പി.ഐയും ഉയർത്തുന്നത്​.

Tags:    
News Summary - cpi is against sprinklr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.