അഡ്വ. ജയശങ്കറിനെതിരെ പരസ്യശാസനക്കൊരുങ്ങി സി.പി.ഐ

കൊച്ചി: അഡ്വ. എ. ജയശങ്കറിനെതിരെ അച്ചടക്ക നടപടിയുമായി സി.പി.ഐ. സി.പി.ഐയുടെ ഹൈകോടതി അഭിഭാഷക ബ്രാഞ്ചിലെ പൂര്‍ണ അംഗമാണ് അഡ്വ.എ.ജയശങ്കര്‍. പാര്‍ട്ടിക്കെതിരെ ദൃശ്യമാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. പാര്‍ട്ടി മുന്‍കൈ എടുത്ത് രൂപീകരിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി സംവിധാനത്തെയും അതിന്‍റെ പ്രവര്‍ത്തനങ്ങളെയും ജയശങ്കര്‍ നിരന്തരമായി അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പരസ്യ വിമര്‍ശനങ്ങളും ആരോപണങ്ങളും നടത്തി കൊണ്ടിരിക്കുകയാണെന്ന് സി.പി.ഐ ബ്രാഞ്ച് ജനറല്‍ബോഡി യോഗം വിലയിരുത്തി. തുടര്‍ന്നാണ് പാര്‍ട്ടി ഭരണഘടന പ്രകാരമുള്ള 'പരസ്യ ശാസന' എന്ന അച്ചടക്ക നടപടിക്ക് ജയശങ്കറിനെ വിധേയനാക്കിയത്.

ജയശങ്കറിന്‍റെ നടപടി അംഗീകരിക്കാനാവില്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ജനറല്‍ ബോഡി യോഗം ഐക്യകണ്ഠേന അംഗീകരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ജയശങ്കര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും യോഗം വിലയിരുത്തി. 

Latest Video:

Full View
Tags:    
News Summary - CPi against A Jayashankar- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.