പിൻവലിക്കില്ല, മാപ്പ് പറയില്ല; ബാർബർമാരെ ചൊടിപ്പിച്ച പരാമർശത്തിൽ ഉറച്ച് സി.പി മാത്യു

ഇടുക്കി: ബാർബർ ബ്യൂട്ടീഷന്‍ അസോസിയേഷനെ ചൊടിപ്പിച്ച വിവാദ പരാമർശത്തില്‍ ഉറച്ച് ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യു. ഒരു വിഭാഗത്തെയും വ്രണപ്പെടുത്തുന്നത് തന്‍റെ സംസ്കാരമല്ല. പറഞ്ഞതില്‍ തെറ്റില്ലാത്തതിനാല്‍ പിന്‍വലിക്കുകയോ മാപ്പ് പറച്ചിലോ ഇല്ലെന്നാണ് സി.പി മാത്യുവിന്‍റെ പക്ഷം.

'മണ്‍മറഞ്ഞുപോയ രക്തസാക്ഷിയെ ഈ മണ്ണില്‍ പോലും കിടക്കാന്‍ അനുവദിക്കില്ലെങ്കില്‍ ഞങ്ങള്‍ ചെരക്കാനല്ല നടക്കുന്നതെന്ന് സി.പി.എം ഓർക്കണം' എന്നായിരുന്നു മാത്യുവിന്‍റെ വാക്കുകള്‍. താന്‍ ഉദ്ദേശിച്ചത് ബാർബർമാരെയല്ല. തെറ്റിദ്ധരിച്ചവർ സ്വയം തിരുത്തണമെന്നാണ് മാത്യുവിന്‍റെ വാദം. നാടന്‍ ശൈലിയിലുള്ള വാക്കുകള്‍ മാത്രമായിരുന്നു അത്.

പരാമർശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ ഇടുക്കിയില്‍ ഒരു ബാർബറും മാത്യുവിന്‍റെ മുടിവെട്ടില്ലെന്നായിരുന്നു ബാർബർ ബ്യൂട്ടീഷന്‍ അസോസിയേഷന്‍റെ നിലപാട്. വിഷയത്തിൽ കെ.എസ്.ബി.എയും പിന്നോട്ടില്ല. കൂടുതല്‍ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ് സംഘടന. 

Tags:    
News Summary - CP Mathew is adamant on the reference that angered the barbers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.