Posted On
date_range Updated On
date_range പശുക്കൾ ചത്ത സംഭവം: മാത്യുവിന് അരലക്ഷം രൂപ കൈമാറി
തൊടുപുഴ: മരച്ചീനിയുടെ പുറംതോട് കഴിച്ച് 13 പശുക്കൾ ചത്ത കുട്ടിക്കർഷകൻ മാത്യു ബെന്നിക്ക് ക്ഷീരകർഷക ക്ഷേമനിധി ബോർഡ് 50,000 രൂപയുടെ ചെക്ക് കൈമാറി. ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയാണ് ചെക്ക് നൽകിയത്.
ക്ഷീരകർഷക ക്ഷേമനിധി ബോർഡ് സി.ഇ.ഒ രാംഗോപാൽ, ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡോളസ്, ഇളംദേശം ക്ഷീരവികസന ഓഫിസർ എം.കെ. സുധീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
കർഷകർക്ക് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കിയിട്ടുണ്ടെന്നും അപകടം സംഭവിച്ചാൽ ഏഴുലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുമെന്നും ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.