തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഒരുക്കുന്ന സമൂഹ അടുക്കളകളിലൂടെ നാളെ മുതൽ ഭക്ഷണവി തരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാഴാഴ്ച 43 തദ്ദേശ സ്ഥാപനങ്ങൾ സമൂഹ അടുക്കള ആരംഭിച്ചു. മറ്റിട ങ്ങളിൽ അടുത്ത ദിവസം തന്നെ ആരംഭിക്കും.
കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശതയനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷണമെത്തിക്കാനാണ് സർക്കാർ സമൂഹ അടുക്കളകൾ ഒരുക്കുന്നത്.
861 പഞ്ചായത്തുകൾ സമൂഹ അടുക്കളക്ക് ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. 84 മുനിസിപ്പാലിറ്റികളും സ്ഥലം കണ്ടെത്തി. ആറ് കോർപ്പറേഷനുകളിൽ ഒമ്പതിടങ്ങളിലാണ് കമ്മ്യൂണിറ്റി കിച്ചൺ ഒരുങ്ങുന്നത്. അടുത്ത ദിവസം തന്നെ ഇവയും പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അവശതയനുഭവിക്കുന്ന കുടുംബങ്ങൾക്ക് സമൂഹ അടുക്കളയുമായി ഫോണിലൂടെ ബന്ധപ്പെടാം. ഇവർക്ക് ഭക്ഷണം എത്തിച്ചുനൽകും. പാചകക്കാരെയും സ്ഥലവുമെല്ലാം കണ്ടെത്തേണ്ടത് തദ്ദേശസ്ഥാപനത്തിന്‍റെ ചുമതലയാണ്. കൃത്യമായ ശുചിത്വം പാലിക്കണമെന്നും ഒരാൾ പോലും പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.