രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ ഡ്രൈവർക്ക് കോവിഡ്; ഓഫിസ് അടച്ചു

കാസർകോട്: രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, എം.പി കാഞ്ഞങ്ങാട്ടെ വസതിയിൽ ക്വാറൻറീനിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ (പി.സി.ആർ ടെസ്​റ്റ്​) എം.പിയുടെ ഫലം നെഗറ്റിവ് ആണ്​.

അടുത്ത 10 ദിവസത്തെ എം.പിയുടെ എല്ലാ പരിപാടികളും റദ്ദുചെയ്തു. എം.പിയുടെ വസതിയി​ലെ ഓഫിസും ഇൗ ദിവസങ്ങളിൽ പ്രവർത്തിക്കില്ലെന്നും സന്ദർശകരെ അനുവദിക്കില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.