കോവിഡ്​ അവലോകന യോഗം ഇന്ന്​; സ്​കൂളുകളുടെ നിയന്ത്രണമടക്കം പരിഗണനയിൽ

കോവിഡ് കേസുകൾ കുതിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയ​െൻറ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ഇന്ന്​ ചേരും. സ്കൂളുകളുടെ പ്രവർത്തനവും പരീക്ഷകളും സംബന്ധിച്ച ചർച്ചയും തീരുമാനവുമുണ്ടാകും. ഓഫിസുകളിലും നിയന്ത്രണം ഏർപ്പെടുത്തണമെന്ന്​ ഉദ്യോഗസ്ഥർക്കിടയിൽ അഭിപ്രായമുണ്ട്. ഇതും യോഗം പരിഗണിക്കും.

സ്​കൂളുകളിലെ സാഹചര്യം സംബന്ധിച്ച്​ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ചർച്ച നടത്തി. അവലോകന യോഗത്തിൽ വിദഗ്‌ധരുടെ നിർദേശപ്രകാരം തീരുമാനമെടുക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞതായി ശിവൻകുട്ടി വ്യക്തമാക്കി. കഴിഞ്ഞ അവലോകന യോഗത്തിന്​ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ​​​െങ്കടുത്തിരുന്നു. സ്​കൂളുകളിൽ തൽകാലം പുതിയ നിയന്ത്രണങ്ങൾ ആവശ്യമില്ല എന്നാണ്​ കഴിഞ്ഞ അവലോകന യോഗം തീരുമാനിച്ചത്​.

കോളജുകളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ സ്കൂളുകളും അടയ്ക്കണമെന്ന്​ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്​ഥർക്ക്​ അഭിപ്രായമുണ്ട്​. നൂറിലേറെ വിദ്യാർഥികൾക്കു കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് (സിഇടി) അടച്ചു. ഇന്ന് എല്ലാ വിദ്യാർഥികൾക്കും പരിശോധന നടത്തും.

അതേസമയം, സ്​കൂളുകൾ അടക്കേണ്ട സാഹചര്യം നിലവിലില്ലെന്ന്​ ​ഡോക്​ടർമാരുടെ സംഘടനയായ െഎ.എം.എയുടെ ഭാരവാഹി കഴിഞ്ഞ ദിവസം വ്യക്​തമാക്കിയിരുന്നു. 

Tags:    
News Summary - covid review meeting will be held today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.