കീഴാറ്റൂർ (മലപ്പുറം): ആറുമാസം മുമ്പ് നിശ്ചയിച്ച വിവാഹം, കോളനിയിൽ നിശ്ചയിച്ചിരുന്ന രണ്ട് വിവാഹനിശ്ചയങ്ങൾ എല്ലാം കോവിഡ് കാരണം മുടങ്ങി. എന്നാൽ, ആരോഗ്യ വകുപ്പിെൻറ കൃത്യമായ നിർദേശങ്ങൾ പാലിച്ച് നടത്താമെന്ന ഹെൽത്ത് ഇൻസ്പെക്ടർ ദിനേശിെൻറ ഇടപെടൽ ഗ്രാമവാസികൾക്ക് ആശ്വാസമായി. ആരോഗ്യ വകുപ്പ് ജീവനക്കാരും ആശാവർക്കറും വന്ന് വീടുകൾ സന്ദർശിച്ച് കിണർ ശുചീകരിച്ച് നിർദേശങ്ങൾ നൽകി. കുറച്ച് ആളുകൾ പങ്കെടുത്ത് ആരവങ്ങളില്ലാതെ കോക്കാട്ടിൽ ശ്രുതിയുടെയും പൂളമണ്ണ ശരത്തിെൻറയും വിവാഹം കോക്കാട് വീട്ടിൽ നടന്നു.
സാനിറ്റൈസർ ഉപയോഗിച്ച് വരെൻറ കൈ കഴുകിക്കൊണ്ടാണ് അളിയൻ സ്വീകരിച്ചത്. കോവിഡ് പ്രതിരോധ ബോർഡുകൾ കല്യാണപ്പന്തലിൽ സ്ഥാപിച്ചിരുന്നു. സോപ്പിട്ട് കൈ കഴുകാനുള്ള സംവിധാനം പ്രവേശിക്കുന്ന ഭാഗത്തുതന്നെ സ്ഥാപിച്ചു. സാമൂഹിക അകലം പാലിച്ച് വിവാഹ പാർട്ടിയും ഭംഗിയായി കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.