തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിവസവും പ്രതിദിന കോവിഡ് േരാഗികളുടെ എണ്ണം മൂന്നക്കം കടന്നു. ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് റിപ്പോർട്ട് െചയ്തശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഇന്നലെ 57 പേരാണ് രോഗമുക്തരായത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 87 പേർ വിദേശത്തുനിന്നും 36 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലെ ഒരാള്‍ക്ക് വീതം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. പത്തനംതിട്ട ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.