തിരൂരിൽ ആൻറിജെൻ ടെസ്​റ്റിൽ നെഗറ്റീവായ അസി. നഴ്സിന് കോവിഡ്

തിരൂർ (മലപ്പുറം): ആൻറിജെൻ ടെസ്​റ്റിൽ നെഗറ്റീവായ തിരൂർ ജില്ല ആശുപത്രിയിലെ അസി. നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു. ലേബർ റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 53കാരിക്കാണ് തിങ്കളാഴ്ച വൈകീട്ടോടെ രോഗം സ്ഥിരീകരിച്ചത്. 

ഇവരെ വ്യാഴാഴ്ച ആൻറിജെൻ ടെസ്​റ്റിന് വിധേയമാക്കിയപ്പോൾ നെഗറ്റീവായിരുന്നു ഫലം. എന്നാൽ, രോഗലക്ഷണങ്ങൾ കാണിച്ചതിനാൽ വെള്ളിയാഴ്ച കോവിഡ് പരിശോധന നടത്തി. തുടർന്നാണ്​ തിങ്കളാഴ്ച സ്ഥിരീകരിച്ചത്. 

ഈ ഫലം ആശങ്കയുണ്ടാക്കുന്നതാണ്. തിരൂരിൽ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തുടർച്ചയായ രണ്ട്​ ദിവസങ്ങളിൽ 100 പേർ വീതം ആൻറിജെൻ ടെസ്‌റ്റിന് വിധേയമാകുകയും ഇതിൽ രണ്ടുപേർക്ക് പോസിറ്റീവാകുകയും ചെയ്തിരുന്നു. ഈ പരിശോധനയിൽ അസി. നഴ്​സും ഉൾപ്പെട്ടിരുന്നു. 

ആൻറിജെൻ ടെസ്​റ്റിൽ നെഗറ്റീവായാലും 14 ദിവസം ക്വാറൻറീൻ നിർബന്ധമാക്കണമെന്നാണ്​ ഇത്​ വ്യക്തമാക്കുന്നത്. ദിവസങ്ങൾക്കുമുമ്പ് തിരൂർ ജില്ല ആശുപത്രിയിൽ ഗർഭിണിക്കും ഏതാനും ദിവസം മുമ്പ് പ്രസവിച്ച യുവതിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽനിന്നുള്ള സമ്പർക്കം വഴിയാവാം നഴ്സിന് രോഗം ബാധിച്ചതെന്നാണ്​ നിഗമനം. 

പ്രമേഹരോഗി കൂടിയായ ഇവർക്ക് പനി ഉൾപ്പെടെ രോഗലക്ഷണങ്ങളുണ്ടായിരുന്നു. ഇവരുമായി സമ്പർക്കമുള്ളവരെ കണ്ടെത്തി ക്വാറൻറീനിൽ പ്രവേശിപ്പിക്കാൻ നടപടി ആരംഭിച്ചു.
 

Tags:    
News Summary - covid for nurse in tirur government hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.