വർക്​ഷോപ്പുകൾ തുറക്കാം; മൊബൈൽ കടകൾ, റീച്ചാർജ് സെന്‍ററുകൾ എന്നിവ പരിഗണനയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുന്ന പശ്ചാത്തലത്തിൽ വാഹന വർക്​ഷോപ്പുകൾ തുറക്കാൻ അനുവാദം നൽകുമെന ്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മൊബൈൽ കടകൾ, റീച്ചാർജ് സെന്‍ററുകൾ, കമ്പ്യൂട്ടർ സ്പെയർപാർട്സ് കടകൾ എന്നിവ ആഴ്ചയിൽ ഒരു ദിവസം തുറക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാഹനങ്ങൾക്ക് കേടുപറ്റിയാൽ റിപ്പയർ ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് ഇപ്പോഴുണ്ട്. ഇതൊഴിവാക്കാൻ വർക്​ഷോപ്പുകൾ തുറക്കാൻ അനുവാദം നൽകും.

സംസ്ഥാനത്ത് രോഗവ്യാപനം ഒരുപരിധി വരെ തടയാൻ സാധിച്ചതായി മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലോക്ക് ഡൗണിൽ നേരിയ ഇളവുകൾ പ്രഖ്യാപിച്ചത്.

Tags:    
News Summary - covid lock down updates kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.