കൃഷി വകുപ്പിന്‍റെ നേതൃത്വത്തിൽ കാർഷിക വിപണി ഒരുക്കും

തിരുവനന്തപുരം: പച്ചക്കറി ഉൽപ്പന്നങ്ങൾക്ക് വിപണി കിട്ടാതാവുന്നത് ഒഴിവാക്കാൻ കൃഷിവകുപ്പ് വിപണിയൊരുക്കുമെന് ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ സാഹചര്യം കാരണം ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ഏറെ പ്രയാസമാണ്.

വിഷു-ഈസ്റ്റർ മുൻനിർത്തി ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറിക്ക് വിപണി കിട്ടാതാവുന്നത് കർഷകർക്ക് വലിയ തിരിച്ചടിയാകും. ഇത് ഒഴിവാക്കാനാണ് കൃഷിവകുപ്പ് കാർഷിക വിപണിയൊരുക്കുന്നത്.

സുരക്ഷിതമായ പച്ചക്കറി സമൂഹത്തിന് ലഭ്യമാകാനും ഈ മാർഗ്ഗം സഹായകമാകും. പഴം-പച്ചക്കറി വിൽപ്പനക്കാർ കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിക്കാൻ തയാറാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

Tags:    
News Summary - covid kerala updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.