സംസ്​ഥാനത്ത്​ ഇന്ന്​ സ്​ഥിരീകരിച്ചത്​ 27 കോവിഡ്​ മരണങ്ങൾ ആകെ മരണം 2148 ആയി

തിരുവനന്തപുരം: 27 മരണങ്ങളാണ് വ്യാഴാഴ്​ച കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം കൊച്ചുതോട് സ്വദേശിനി ലുലാബത്ത് (56), വട്ടിയൂര്‍കാവ് സ്വദേശി സുകമാരന്‍ നായര്‍ (81), കൊല്ലം പാരിപ്പള്ളി സ്വദേശിനി രാജമ്മ (65), ആലപ്പുഴ എം.ഒ. വാര്‍ഡ് സ്വദേശി ടി.എസ്. ഗോപാല റെഡ്ഡിയാര്‍ (57), പുഞ്ചക്കല്‍ സ്വദേശിനി ഷീല (58), മാവേലിക്കര സ്വദേശി സ്റ്റാന്‍ലി ജോണ്‍ (54), മുതുകുളം സ്വദേശി ഗോപാലകൃഷ്ണന്‍ (78), ഇടുക്കി പീരുമേട് സ്വദേശി പല്‍രാജ് (79), കോട്ടയം ഉദയനാപുരം സ്വദേശിനി സുമതികുട്ടിയമ്മ (82), എറണാകുളം പെരുമറ്റം സ്വദേശി വി.കെ. ബഷീര്‍ (67), കണിയനാട് സ്വദേശി എം.പി. ശിവന്‍ (65), ഞാറക്കാട് സ്വദേശി എല്‍ദോസ് ജോര്‍ജ് (50), തൃശൂര്‍ വടന്നകുന്ന് സ്വദേശി രാമകൃഷ്ണന്‍ (89), പഴയന്നൂര്‍ സ്വദേശിനി ആമിന ബീവി (53), കടങ്ങോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍ (80), കിള്ളന്നൂര്‍ സ്വദേശി സി.എല്‍. പീറ്റര്‍ (68), ചാവക്കാട് സ്വദേശിനി ശാരദ (69), താഴേക്കാട് സ്വദേശി ആന്റോ (59), പാലക്കാട് മംഗല്‍മഠം സ്വദേശി കെ.ഇ. വര്‍ക്കി (96), മലപ്പുറം മംഗലം സ്വദേശിനി അമ്മു (80), കോഴിക്കട് കുന്നമംഗലം സ്വദേശി ഹംസ (50), മടവൂര്‍ സ്വദേശിനി അമ്മുകുട്ടി അമ്മ (90), വളയം സ്വദേശി ഗോവിന്ദ കുറുപ്പ് (76), വടകര സ്വദേശിനി പാത്തൂട്ടി (68), കണ്ണൂര്‍ പന്ന്യന്നൂര്‍ സ്വദേശി സുകുമാരന്‍ (68), തളിപ്പറമ്പ് സ്വദേശിനി ഹേമലത (72), പെരുവ സ്വദേശിനി അയിഷ (76) എന്നിവരാണ് മരണമടഞ്ഞത്.

ഇതോടെ ആകെ മരണം 2148 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Tags:    
News Summary - covid death kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.