കോവിഡ്: വയോധിക‍യുടെ മൃതദേഹം ഖബറടക്കി

ചാവക്കാട്: കോവിഡ് ബാധിച്ച് മരിച്ച കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ പോക്കാക്കില്ലത്ത് വീട്ടിൽ മുഹമ്മദിന്‍റെ ഭാര്യ ഖദീജക്കുട്ടിയുടെ (73) മൃതദേഹം ഖബറടക്കി. വെള്ളിയാഴ്ച്ച പുലർച്ചെ 7.05 ന് കടപ്പുറം അടി തിരുത്തി ജുമാഅത്ത് പള്ളി ഖബർസ്ഥാനിലായിരുന്നു ഖബറടക്കം.


മുസ്​ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളാണ് ഖബറടക്കത്തിന് തയാറായത്. ആരോഗ്യ വകുപ്പിന്‍റെ പ്രോട്ടോക്കാൾ പ്രകാരം പുലർച്ചെ അഞ്ചിന് ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിയ നാലു പേർ മാത്രമാണ് പ്രത്യേക കവചിത വസ്ത്രമണിഞ്ഞ് മരണനാന്തര കാര്യങ്ങൾക്ക് ഖബർസ്ഥാനിൽ മൃതദേഹവുമായെത്തിയത്.

ടി.ആർ. ഇബ്രാഹിം, പി.കെ.അലി, പി.എ.അൻവർ, കബീർ മുനക്കക്കടവ് എന്നിവർ മൃതദേഹം ഖബർസ്ഥാനിലെത്തിച്ചു. കടപ്പുറം പഞ്ചായത്ത്  പ്രസിഡൻറ് പി.വി. ഉമർ കുഞ്ഞി, പഞ്ചായത്ത്  സ്ഥിരം സമിതി അംഗം വി.എം മനാഫ്, അംഗം പി.എം. മുജീബ്, എച്ച്.ഐ. ഇ രവീന്ദ്രൻ, ജെ.എച്ച്.ഐ എൻ.ഡി. സനൽകുമാർ എന്നിവർ ഖബർസ്ഥാനിലെത്തി.

Tags:    
News Summary - covid death chavakkad-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.